പ്രമുഖ അധ്യാപകനും മോട്ടിവേഷനൽ സ്പീക്കറുമായ അവാദ് ഓജ എഎപിയിൽ; സ്വീകരിച്ച് കേജ്രിവാൾ
അവാദ് ഓജ ആം ആദ്മി പാർട്ടിയിൽ ചേർന്നു | മനോരമ ഓൺലൈൻ ന്യൂസ് – UPSC Educator Avadh Oj Joins AAP Ahead of Delhi Elections | | Aam Admi Party | Avadh Ojha | India Delhi News Malayalam | Malayala Manorama Online News
പ്രമുഖ അധ്യാപകനും മോട്ടിവേഷനൽ സ്പീക്കറുമായ അവാദ് ഓജ എഎപിയിൽ; സ്വീകരിച്ച് കേജ്രിവാൾ
ഓൺലൈൻ ഡെസ്ക്
Published: December 02 , 2024 07:15 PM IST
1 minute Read
എഎപി കൺവീനർ അരവിന്ദ് കേജ്രിവാളിന്റെ സാന്നിധ്യത്തിൽ അവാദ് ഓജ ആം ആദ്മി പാർട്ടിയിൽ ചേരുന്നു (PTI Photo)
ന്യൂഡൽഹി∙ പ്രമുഖ യുപിഎസ്സി അധ്യാപകനും മോട്ടിവേഷനൽ സ്പീക്കറുമായ അവാദ് ഓജ ആം ആദ്മി പാർട്ടിയിൽ (എഎപി) ചേർന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കവേയാണ് അവാദ് ഓജ എഎപിയിൽ ചേരുന്നത്.
എഎപി നാഷനൽ കൺവീനർ അരവിന്ദ് കേജ്രിവാളും മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും അവാദ് ഓജയെ സ്വീകരിച്ചു. രാഷ്ട്രീയ പ്രവേശനത്തിനും വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കാനും അവസരം നൽകിയതിൽ അവാദ് നന്ദി പറഞ്ഞു. രാജ്യത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന അധ്യാപകനും യുപിഎസ്സി പരിശീലകനും മോട്ടിവേഷനൽ സ്പീക്കറുമാണ് അവാദ് ഓജ. ഉത്തർപ്രദേശ് സ്വദേശിയായ ഇദ്ദേഹം പട്ന സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. അച്ഛൻ പോസ്റ്റ് മാസ്റ്ററും അമ്മ അഭിഭാഷകയുമായിരുന്നു.
English Summary:
UPSC coach Avadh Ojha joins AAP, commits to education reform
mo-news-common-malayalamnews mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 1lnk954p8a8een80a6jlc2p796 mo-politics-leaders-arvindkejriwal mo-politics-parties-aap
Source link