KERALAMLATEST NEWS

കനിമൊഴിയെ അപമാനിച്ച കേസ്; ബിജെപി  നേതാവ് എച്ച് രാജയ്ക്ക് ആറ് മാസം തടവ്

ചെന്നെെ: തമിഴ്‌നാട്ടിലെ മുതിർന്ന ബിജെപി നേതാവ് എച്ച് രാജയ്ക്ക് ആറ് മാസം തടവും പിഴയും വിധിച്ച് കോടതി. ഡിഎംകെ നേതാവ് കനിമൊഴിയെ അപമാനിച്ച് സംസാരിച്ച കേസിലും പെരിയാർ പ്രതിമ തകർക്കണമെന്ന് പറഞ്ഞ കേസിലുമാണ് ശിക്ഷ. എംപിമാരും എംഎൽഎമാരുമായി ബന്ധപ്പെട്ട കേസുകൾ കെെകാര്യം ചെയ്യുന്ന ചെന്നെെയിലെ പ്രത്യേക കോടതിയുടെതാണ് വിധി.

2018ലെ സംഭവത്തിൽ ഡിഎംകെയും തന്തയ്പെരിയാർ ദ്രാവിഡാർ കഴകവും (ടി പി ഡി കെ) നൽകിയ പരാതിയിൽ ഇറോഡ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കനിമൊഴിയെ അപമാനിച്ചു സംസാരിച്ചുവെന്നതിന്റെ പേരിൽ 2000 രൂപയും പെരിയാർ പ്രതിമ സംബന്ധിച്ച പരാമർശത്തിൽ 3000 രൂപയുമാണ് പിഴ.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ട് തവണ രാജ കോടതിയിൽ ഹർജി നൽകിയിരുന്നുവെങ്കിലും അത് തള്ളുകയായിരുന്നു. തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലെെ യുകെയിലായിരുന്നപ്പോൾ സംസ്ഥാനത്ത് ബിജെപിയെ നയിച്ച നേതാവാണ് എച്ച് രാജ. കനിമൊഴി അവിഹിത സന്തതിയെന്ന എച്ച് രാജയുടെ പരാമർശമാണ് കേസിന് ആസ്പദമായത്.


Source link

Related Articles

Back to top button