KERALAM

‘ഇങ്ങേർ കഠിനാദ്ധ്വാനി ആണ്, അർദ്ധ രാത്രി ഒരു മണിക്കൊക്കെ വർക്ക്‌ ചെയ്യുന്നുണ്ടല്ലോ’; കണ്ണൂർ കളക്‌ടർക്ക് ‘ട്രോൾ’ മഴ

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യം അറിയിച്ചുകൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റിട്ട കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ വിജയനെതിരെ നിറയെ ട്രോളുകൾ വന്നുകൊണ്ടിരിക്കുകയാണ്.

ഇന്നലെ ഉച്ചയോടെ തന്നെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അർദ്ധരാത്രി ഒരു മണിക്കാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയ വിവരം കളക്‌ടർ പ്രഖ്യാപിച്ചത്. ഇതാണ് ട്രോളുകൾക്ക് കാരണമായത്.

“പാവം കലക്ട്രേറ് എന്നെ പോലെ രാത്രിയെ പകലാക്കി അദ്ധ്വാനിക്കുന്നവൻ, ഇതാ പറയുന്നത് രാത്രി വൈകി ഉറങ്ങണം എന്ന്.. മനസ്സിലായോ എല്ലാവർക്കും”, “ഇതൊക്കെ നേരത്തെ അറിയിക്കണ്ടേ അമ്പാനെ”, “ഇങ്ങേർ കഠിനാദ്ധ്വാനി ആണ്. രാത്രി ഒരു മണിക്കൊക്കെ വർക്ക്‌ ചെയ്യുന്നുണ്ടല്ലോ”, “കുറച്ച് കഴിഞ്ഞ് പ്രഖ്യാപിച്ചാൽ മതിയായിരുന്നു”, “ഇപ്പോൾ ഉറക്കം ഞെട്ടിയതാണോ?”, തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

“മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (02.12.2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.


മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.”- എന്നായിരുന്നു കളക്ടർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്.


Source link

Related Articles

Back to top button