KERALAMLATEST NEWS
വീണ്ടും ദുരഭിമാനക്കൊല; ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ച പൊലീസുകാരിയെ സഹോദരൻ വെട്ടിക്കൊന്നു
ബംഗളൂരു: ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സഹോദരൻ അറസ്റ്റിൽ. തെലങ്കാനയിലെ ഹയാത്ത് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ നാഗമണിയാണ് മരിച്ചത്. സംഭവത്തിൽ നാഗമണിയുടെ സഹോദരനായ പരമേശാണ് പിടിയിലായത്. കാറിലെത്തിയ പ്രതി യുവതിയെ ഇടിച്ചുവീഴ്ത്തിയതിനുശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ നാഗമണി പ്രണയിച്ചതാണ് പരമേശനെ പ്രകോപിതനാക്കിയതെന്ന് പൊലീസ് പറയുന്നു. സംഭവസ്ഥലത്തുവച്ചുത്തന്നെ യുവതി മരിക്കുകയായിരുന്നു. കൃത്യം നടത്തിയതിനുശേഷം ഒളിവിലായ പ്രതിയെ പൊലീസ് മണിക്കൂറുകൾക്കുളളിൽ പിടികൂടുകയായിരുന്നു. രണ്ടാഴ്ച മുൻപാണ് നാഗമണി അന്യജാതിക്കാരനായ ശ്രീകാന്തിനെ വിവാഹം കഴിച്ചത്. ഇവരുടെ കുടുംബം വിവാഹത്തെ എതിർത്തതായും റിപ്പോർട്ടുകളുണ്ട്.
Source link