ഇനി ആശ്വാസത്തിന്റെ നാളുകളോ? ഒറ്റദിവസം കൊണ്ട് സ്വർണവിലയിൽ സംഭവിച്ചത്, അറിയാം ഇന്നത്തെ നിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,090 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,735 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം സ്വർണവിലയിൽ അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് സംഭവിച്ചത്. നവംബർ 11 വരെ സ്വർണ വിലയിൽ വലിയ രീതിയിലുളള വർദ്ധനവാണ് ഉണ്ടായത്. അതിനുശേഷം സ്വർണവില കുറഞ്ഞിരുന്നു. കഴിഞ്ഞ മാസത്തെ ഏറ്റവും കുറവ് സ്വർണവില രേഖപ്പെടുത്തിയത് നവംബർ 17നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 55,480 രൂപയായിരുന്നു. ഡിസംബർ ആദ്യവാരത്തോടെ തന്നെ സ്വർണ വിലയിൽ വീണ്ടും കുറവുണ്ടാകുമെന്നാണ് ആഗോളവിപണിയിൽ നിന്നും ലഭിക്കുന്ന സൂചന.
ഇന്നത്തെ വെളളിവില
സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 99.50 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 99,500 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 100 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 100,000 രൂപയുമായിരുന്നു.
Source link