275 കോടി രൂപ. ബോളിവുഡിനെ സംബന്ധിച്ച് 275 കോടി അത്ര വലിയ തുകയല്ല. കാരണം മിക്ക ബോളിവുഡ് ചിത്രങ്ങളുടെ ബഡ്ജറ്റ് ഇതിനേക്കാൾ കൂടുതൽ വരും. എന്നാൽ ഈ തുക ഒരു താരത്തിന്റെ പ്രതിഫലമായി മാത്രം നൽകിയാലോ? അങ്ങനെ ഒരു താരത്തിന്റെ കഥയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ബോക്സ് ഓഫീസ് ഭരിച്ചിരുന്ന ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരത്തിന്റെ കഥ.
ബോളിവുഡ് ഭരിക്കുന്നത് ഖാൻമാരാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ താരം നിങ്ങൾ പ്രതീക്ഷിച്ച ‘ഖാൻ’ അല്ല. പറഞ്ഞുവരുന്നത് അമീർ ഖാനെക്കുറിച്ചാണ്. 2017ൽ അമീർ ഖാനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രത്തിനാണ് അദ്ദേഹം 275 കോടി പ്രതിഫലമായി വാങ്ങിയത്. കൂടാതെ ഈ ചിത്രം ചൈനയിൽ നിന്ന് 1300 കോടിയോളം രൂപ കളക്ഷൻ നേടിക്കൊടുത്തതോട അമീറിന്റെ തലവര ശരിക്കും മാറി.
2017ലെ ഒരു ബോളിവുഡ് ഹംഗാമ റിപ്പോർട്ട് അനുസരിച്ച്, ദംഗലിനായി ആമിർ 35 കോടി രൂപ മുൻകൂറായി ഈടാക്കി. ശേഷം ചിത്രത്തിന്റെ നിർമ്മാതാക്കളുമായി അദ്ദേഹം ലാഭം പങ്കിടൽ കരാറിലും ഏർപ്പെട്ടു. 2016ൽ ആണ് ദംഗൽ ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 500 കോടി കളക്ഷൻ നേടി. വിദേശത്ത് നിന്ന് 100 കോടിയും നേടി. സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങളുടെ വിൽപ്പനയ്‌ക്കൊപ്പം, റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന് 420 കോടി രൂപ ലാഭം നേടിക്കൊടുത്തു. അതിൽ നിന്ന് 140 കോടിയും സ്വന്തമാക്കി അമീർ തന്റെ പ്രതിഫലം 175 കോടിയാക്കി ഉയർത്തി.
എന്നാൽ ഈ ചിത്രത്തിൽ മറ്റൊരു കളി കൂടി നടന്നു. ചിത്രം മാസങ്ങൾക്ക് ശേഷം ചൈനയിൽ റിലീസ് ചെയ്തു. അത് ചൈനയിൽ വമ്പൻ ഹിറ്റാവുകയും ചെയ്തു. 200 മില്യൺ ഡോളറാണ് ചൈനയിൽ നിന്ന് കളക്റ്റ് ചെയ്തത്. ചൈനയിൽ നിന്ന് ലഭിച്ച ലാഭ വിഹിതമായി അമീർ ഖാൻ 100 കോടി രൂപ വാങ്ങിയെന്ന് ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെയാണ് അമീർ ഖാൻ ഒരു സിനിമയിൽ നിന്ന് 275 കോടി പ്രതിഫലമായി വാങ്ങിയത്. ഇത് ഇതുവരെയുള്ള ഏതൊരു ഇന്ത്യൻ നടന്റെയും ഏറ്റവും ഉയർന്ന പ്രതിഫലമായിരുന്നു.
അതിനുശേഷം പുഷ്പ 2ൽ നിന്ന് 300 കോടി രൂപ പ്രതിഫലം വാങ്ങി അല്ലു അർജുൻ മറികടന്നതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും ബോളിവുഡിൽ ഇന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് അമീർ ആണെന്നാണ് റിപ്പോർട്ട്. ഷാരൂഖ്, സൽമാൻ ഖാൻ തുടങ്ങിയവർ ഒരു ചിത്രത്തിന് 120 മുതൽ 200 കോടി വരെയാണെന്നാണ് റിപ്പോർട്ട്.
Source link