അറയ്ക്കൽ മാധവനുണ്ണിക്കൊപ്പം പിണക്കം തീർത്ത് നെടുങ്ങാടിയും ശിവരാമനും; ‘കുടുംബ ഫോട്ടോ’ വൈറൽ
അറയ്ക്കൽ മാധവനുണ്ണിക്കൊപ്പം പിണക്കം തീർത്ത് നെടുങ്ങാടിയും ശിവരാമനും; ‘കുടുംബ ഫോട്ടോ’ വൈറൽ | valliettan budget | valliettan | Vallyettan 4K Official Teaser | Mammootty | Mammootty Lijo Jose Pellissery | Mammootty Pellissery Movie
അറയ്ക്കൽ മാധവനുണ്ണിക്കൊപ്പം പിണക്കം തീർത്ത് നെടുങ്ങാടിയും ശിവരാമനും; ‘കുടുംബ ഫോട്ടോ’ വൈറൽ
മനോരമ ലേഖകൻ
Published: December 02 , 2024 03:31 PM IST
1 minute Read
വല്ല്യേട്ടൻ സിനിമയുടെ ലൊക്കേഷനിൽ നിന്നും
മനോജ് കെ. ജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ‘വല്ല്യേട്ടൻ’ കുടുംബ ഫോട്ടോ ശ്രദ്ധേയമാകുന്നു. അറയ്ക്കൽ മാധവനുണ്ണിയുടെ കുടുംബത്തിനൊപ്പം ശത്രുക്കളായ പട്ടേരി ശിവരാമൻ നായരെയും നെടുങ്ങാടിയെയും ചിത്രത്തിൽ കാണാം.
‘ഇവർ തമ്മിലുളള ശത്രുത തീർന്നോ’, ‘നെടുങ്ങാടിക്ക് എന്താ ഒരു പരുങ്ങൽ’, ‘മാധവനുണ്ണി ആരെയാണ് ഫോൺ വിളിക്കുന്നത്’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.
അതേസമയം റിറിലീസ് ചെയ്ത് കേരളത്തിലെ തിയറ്ററുകളിലെത്തിയ വല്ല്യേട്ടന്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അമ്പലക്കര ഫിലിംസ് ആണ് ചിത്രം റിറിലീസിനെത്തിച്ചിരിക്കുന്നത്.
English Summary:
VIRAL PHOTO: Manoj K. Jayan’s “Valliettan” Family Photo Melts Hearts Online
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-manojkjayan 15g5nipqjl4fbq6kjsmq7mlgmu
Source link