WORLD
ഇന്ത്യയിലേക്ക് പുറപ്പെട്ട ഇസ്‌കോണ്‍ അംഗങ്ങളെ അതിര്‍ത്തിയില്‍ തടഞ്ഞ് ബംഗ്ലാദേശ് അധികൃതര്‍
ധാക്ക: മതപരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് പുറപ്പെട്ട ‘ഇസ്‌കോണ്‍’ അംഗങ്ങളെ അതിര്‍ത്തിയില്‍ തടഞ്ഞ് ബംഗ്ലാദേശ് അധികൃതര്‍. യാത്രാരേഖകള്‍ ഉണ്ടായിരുന്നിട്ടും 54 ഇസ്‌കോണ്‍ അംഗങ്ങളെ ഇന്ത്യയിലേക്ക് കടക്കാന്‍ ബംഗ്ലാദേശ് അധികൃതര്‍ അനുവദിച്ചില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ത്യയില്‍ നടക്കുന്ന മതപരിപാടിയില്‍ പങ്കെടുക്കാനാണ് ഞങ്ങള്‍ പുറപ്പെട്ടത്. എന്നാല്‍, സര്‍ക്കാര്‍ അനുമതിയില്ലെന്ന് പറഞ്ഞ് ഇമിഗ്രേഷന്‍ അധികൃതര്‍ ഞങ്ങളെ തടഞ്ഞു, ഇസ്‌കോണ്‍ അംഗമായ സൗരഭ് തപന്ദര്‍ ചെലി പറഞ്ഞു.
Source link