INDIALATEST NEWS

സംഭലിൽ പോകരുതെന്ന് പൊലീസ്; വിലക്ക് മറികടക്കാൻ കോൺഗ്രസ്

സംഭലിൽ പോകരുതെന്ന് പൊലീസിന്റെ നോട്ടീസ്; വിലക്ക് മറികടക്കാൻ കോൺഗ്രസ് സംഘം – Sambhal violence – Latest News | Manorama Online

സംഭലിൽ പോകരുതെന്ന് പൊലീസ്; വിലക്ക് മറികടക്കാൻ കോൺഗ്രസ്

ഓൺലൈൻ ഡെസ്ക്

Published: December 02 , 2024 10:33 AM IST

1 minute Read

സംഭലിലെ മസ്ജിദിനു പുറത്തു കാവൽനിൽക്കുന്ന സുരക്ഷാസേന. (Photo by AFP)

ലക്നൗ∙ സംഭൽ സന്ദർശനം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിക്ക് ലക്നൗ പൊലീസ് നോട്ടിസ് നൽകി. എന്നാൽ സംഭൽ സന്ദർശിക്കാനാണ് കോൺഗ്രസ് സംഘത്തിന്റെ തീരുമാനം. സമാധാനപരമായി സംഭൽ സന്ദർശിക്കുമെന്ന് അജയ് റായ് പറഞ്ഞു. പൊതുതാൽപര്യ പ്രകാരം സഹകരിക്കണമെന്നും നിർദിഷ്ട പരിപാടി മാറ്റിവയ്ക്കണമെന്നുമാണ് അജയ് റായിക്ക് നൽകിയ നോട്ടിസിൽ പൊലീസ് അറിയിച്ചത്. 

‘‘അവർ എനിക്കൊരു നോട്ടിസ് നൽകി. എന്റെ സന്ദർശനം അരാജകത്വത്തിന് കാരണമാകുമെന്ന് പറയുന്നു. ഞങ്ങൾക്ക് സമാധാനം നിലനിൽക്കണം. പൊലീസും സർക്കാരും അവിടെ ചെയ്ത അതിക്രമവും അനീതിയും കാണണം. നോട്ടിസ് കിട്ടിയെങ്കിലും ഞാൻ‌ സമാധാനപരമായി അവിടെ പോകും’’ – അജയ് റായ് പറഞ്ഞു.

English Summary:
Sambhal Violence : Uttar Pradesh Congress President Ajay Rai is defying a police order barring his visit to Sambhal.

1guoro4b85iefmhndiofq05tqa mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-news-common-uttar-pradesh-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-uttar-pradesh-news mo-politics-parties-congress


Source link

Related Articles

Back to top button