പാലക്കാട്: ബി ജെ പി വിട്ട് കോൺഗ്രസിന് ‘കൈ’ കൊടുത്തതിന് പിന്നാലെ ഫേസ്ബുക്ക് ബയോയിൽ മാറ്റം വരുത്തി സന്ദീപ് വാര്യർ. ബി ജെ പി സംസ്ഥാന കമ്മിറ്റിയംഗം എന്നത് മാറ്റി, കോൺഗ്രസ് പ്രവർത്തകൻ എന്നാണ് ബയോയിൽ ചേർത്തിരിക്കുന്നത്. സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കമന്റിട്ടിരിക്കുന്നത്.
‘സ്വാഗതം മതേതര പ്രസ്ഥാനം ആയ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക്’, ‘ആർ എസ് എസ് മുക്ത ഭാരതം യാഥാർത്ഥ്യം ആക്കാൻ കോൺഗ്രസ് പാർട്ടിയിലേക്ക് കടന്നു വന്ന സന്ദീപ് വാര്യർക്ക് സ്വാഗതം’, ‘വെറുപ്പിന്റെ കമ്പോളത്തിൽ നിന്നും സ്‌നേഹത്തിന്റെ കടയിലേക്ക് സ്വാഗതം’, ‘മതങ്ങളുടെയും ജാതിയുടെയും വേലിക്കെട്ടുകൾക്ക് അപ്പുറം മാനവികതയെ പുണരാം. സുസ്വാഗതം’ തുടർന്ന് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
എന്നാൽ ചിലർ സന്ദീപിനെ വിമർശിച്ചുകൊണ്ടും കമന്റ് ചെയ്‌തിട്ടുണ്ട്. ‘കോൺഗ്രസിൽ ചേരാനുള്ള തീരുമാനം നിനക്ക് ആത്മഹത്യാപരമായിരിക്കും എന്ന് വൈകാതെ മനസിലാകും’, ‘താങ്കൾക്ക് രാഷ്ട്രീയം ഒരു പൊളിറ്റിക്കൽ കരിയർ മാത്രമാണെന്ന് വ്യക്തം. രാഷ്ട്രീയം പ്രാഥമികമായി രാഷ്ട്രത്തിന്റെ നന്മ ആഗ്രഹിക്കുന്നവരുടെ ആകണം.’, ‘ഞാൻ താങ്കളുടെ കടുത്ത ഒരു ആരാധകൻ ആയിരുന്നു പക്ഷെ നിങ്ങൾ ഇപ്പോൾ ചെയ്തത് കൊടും ചതി ആണെന്ന് പറയാതെ വയ്യ’, ‘അക്കരപ്പച്ച തോന്നുന്നത് സ്വാഭാവികമാണ് . പക്ഷേ ഈ തീരുമാനത്തിൽ താങ്കൾ ദുഃഖിക്കേണ്ടിവരും . കാലം അത് താങ്കൾക്ക് ബോദ്ധ്യപ്പെടുത്തി തരും. ഭാരത് മാതാ കി ജയ്’- എന്നൊക്കെയാണ് വിമർശനങ്ങൾ.
Source link