WORLD
മരുമകന്റെ അച്ഛനെ ഫ്രഞ്ച് സ്ഥാനപതിയാക്കി ട്രംപ്; ജയിലില്‍ കിടന്നിട്ടുള്ളത് രണ്ടുവര്‍ഷം
വാഷിങ്ടണ്‍: മരുമകന്‍ ജാരദ് കഷ്‌നറുടെ അച്ഛന്‍ ചാള്‍സ് കഷ്നറെ ഫ്രാന്‍സിലെ യു.എസ്. സ്ഥാനപതിയായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. കോടീശ്വരനായ റിയല്‍ എസ്റ്റേറ്റ് എക്‌സിക്യുട്ടീവും മുന്‍ അറ്റോര്‍ണിയുമാണ് ചാള്‍സ്. നികുതിവെട്ടിപ്പ്, സാക്ഷിയെ സ്വാധീനിക്കല്‍, തിരഞ്ഞെടുപ്പു പ്രചാരണത്തിന് നിയമവിരുദ്ധമായി സംഭാവന നല്‍കല്‍ തുടങ്ങി 18 കുറ്റങ്ങള്‍ക്ക് 2006 ഓഗസ്റ്റ് 25 വരെ രണ്ടുവര്‍ഷം ജയിലില്‍ക്കിടന്നിട്ടുണ്ട് അദ്ദേഹം. ഒന്നാം ഭരണകാലത്ത് മൂത്തമകള്‍ ഇവാങ്കയും ഭര്‍ത്താവ് ജാരദും ട്രംപിന്റെ ഉപദേശകരായുണ്ടായിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപോലും ഇരുവരുമുണ്ടായിരുന്നില്ല.
Source link