പി.ജി മെഡിക്കൽ മെരിറ്റ് ലിസ്റ്റ്
തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള അന്തിമ മെരിറ്റ്, കാറ്റഗറി ലിസ്റ്റുകൾ www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 04712525300
പി.ജി ആയുർവേദ
അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആയുർവേദ കോളേജുകളിലെ പി.ജി ഡിഗ്രി/ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 19ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം.
ക്ലാറ്റ് അഡ്മിറ്റ് കാർഡ്
നാഷണൽ ലാ യൂണിവേഴ്സിറ്റികളുടെ കൺസോർഷ്യം നടത്തുന്ന യു.ജി, പി.ജി കോമൺ ലാ അഡ്മിഷൻ ടെസ്റ്റിന്റെ (ക്ലാറ്റ്) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ഡിസംബർ ഒന്നു വരെ ഡൗൺലോഡ് ചെയ്യാം. ഒന്നിന് ഉച്ചയ്ക്ക് രണ്ടു മുതൽ 4 വരെയാണ് പരീക്ഷ.
വെബ്സൈറ്റ്: consortiumofnlus.ac.in.
പാരാമെഡിക്കൽ കോഴ്സ് പ്രവേശനം
തിരുവനന്തപുരം: ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ 18ന് വൈകിട്ട് 5നകം lbstvpm@gmail.com മെയിലിൽ അയയ്ക്കണം. വിവരങ്ങൾക്ക്: 0471 2560363, 364.
ഓർമിക്കാൻ …
1. പി.എച്ച്ഡി പ്രോഗ്രാം ഇൻ മാനേജ്മെന്റ്:- റായ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ പി.എച്ച്ഡി (മാനേജ്മെന്റ്) പ്രവേശനത്തിനായി ഇന്നു കൂടി അപേക്ഷിക്കാം. വെബ്സൈറ്റ്: iimraipur.ac.in.
2. കീം ആയുർവേദ സ്ട്രേ വേക്കൻസി അലോട്ട്മെന്റ്:- ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവശനത്തിന്റെ രണ്ടാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി 18 വരെ അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡത്തിൽ 15 പെർസെന്റൈൽ ഇളവ് വരുത്തിയതിനാൽ പുതുതായി യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in
3. ത്രിവത്സര എൽ എൽ.ബി:- സംസ്ഥാനത്തെ വിവിധ സർക്കാർ, സ്വാശ്രയ ലാ കോളേജുകളിലെ 3 വർഷ എൽ.എൽ.ബി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള വേക്കന്റ് സീറ്റ് അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 20-ന് ഉച്ചയ്ക്ക് മൂന്നിനു മുമ്പ് ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം. വെബ്സൈറ്റ്: www.cee.kerala.gov.in
4. എം.സി.സി നീറ്റ് യു.ജി സ്പെഷ്യൽ സ്ട്രേ വേക്കൻസി കൗൺസലിംഗ്:- മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി നീറ്റ് യു.ജി സ്പെഷ്യൽ സ്ട്രേ വേക്കൻസി കൗൺസലിംഗ് 20 ന് ആരംഭിച്ച് 21-ന് അവസാനിക്കും. ഫലം 23-ന് പ്രഖ്യാപിക്കും. 25 മുതൽ 30 വരെ ബന്ധപ്പെട്ട കോളേജിൽ അഡ്മിഷൻ നേടണം. വെബ്സൈറ്റ്: mcc.nic.in.
Source link