ആരാധനാലയങ്ങളുടെ സർവേ: സ്റ്രേ ചെയ്യണമെന്ന്

 കോൺഗ്രസ് നേതാവ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി : രാജ്യത്ത് സമാധാനവും ഐക്യവും നിലനിറുത്താൻ ആരാധനാലയങ്ങളുടെ സർവേകൾ അടിയന്തരമായി സ്റ്രേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് അലോക് ശർമ്മയും, ആക്‌ടിവിസ്റ്റ് പ്രിയ മിശ്രയും സുപ്രീംകോടതിയെ സമീപിച്ചു. സംഭൽ, ഗ്യാൻവാപി, മഥുര,​ അജ്മീർ വിഷയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇടപെടലാവശ്യപ്പെട്ട് ഹർജി. ആരാധനാലയങ്ങളുടെ സർവേ നടത്തണമെന്ന ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് കീഴ്ക്കോടതികളെ തടയണം. സർവേയ്‌ക്ക് ഉത്തരവിട്ടാലും ധൃതിപിടിച്ചു നടപ്പാക്കരുതെന്ന് സംസ്ഥാനങ്ങളോട് നിർദ്ദേശിക്കണം. സമാധാനാന്തരീക്ഷം മോശമാകാതിരിക്കാൻ മേൽക്കോടതികളെ സംസ്ഥാന സ‌ർക്കാർ സമീപിക്കണം. സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15ന് ആരാധനാലയങ്ങൾ ഏത് സ്ഥിതിയിലായിരുന്നോ, അതിൽ മാറ്റം വരുത്തരുതെന്നാണ് 1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥ. സർവേകൾ ആരാധനാലയ നിയമത്തിന് എതിരാണെന്നും ഹർജിയിൽ പറയുന്നു.


Source link
Exit mobile version