KERALAM

സമരം വർഗീയവത്കരിക്കരുത്: തമ്പാൻ തോമസ്

തിരുവനന്തപുരം: മുനമ്പം സമരത്തെ വർഗീയവൽക്കരിക്കുന്നത് അപകടകരമെന്ന് സോഷ്യലിസ്റ്റ് പാർട്ടി അഖിലേന്ത്യ പ്രസിഡന്റ് തമ്പാൻ തോമസ്. ഭൂപ്രശ്‌നമായി കണ്ട് സർക്കാർ കൈകാര്യം ചെയ്യണം. ആവശ്യമെങ്കിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്നും അദ്ദേഹം കേസരിയിൽ നടത്തിയ മീറ്റ് ദ പ്രസിൽ ആവശ്യപ്പെട്ടു.
പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന വഖഫ് ഭേദഗതിയുമായി മുനമ്പം സമരത്തെ കൂട്ടിക്കുഴച്ച് വർഗീയധ്രുവീകരണത്തിലൂടെ ന്യൂനപക്ഷങ്ങൾ തമ്മിൽ .

സംഘർഷമുണ്ടാക്കരുത്.ആവാസ ഭൂമിക്ക് വേണ്ടിയാണ് 1960ൽ മുനമ്പത്ത് സമരം നടന്നത്. അന്ന് മുസ്ലീം വിഭാഗത്തിലുള്ളവരും സമരത്തിലുണ്ടായിരുന്നു. ഇപ്പോൾ അത് മറ്റൊരു തലത്തിലേക്ക് മാറി.. ഭൂമിയുടെ അവകാശം കൈവശക്കാർക്കും അത് രജിസ്റ്റർ ചെയ്ത് കൈവശമുള്ളവർക്കും ശാശ്വതമായി നൽകുന്നതിനുള്ള നടപടികളുണ്ടാവണം.

പട്ടംതാണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭൂമി പതിച്ച് കിട്ടിയവരാണ് അവിടെയുള്ളത്. വി.എസ് സർക്കാരിന്റെ കാലത്ത് വന്ന നിസാർ കമ്മീഷൻ ഇത് വഖഫ് ഭൂമിയാണെന്ന്

കണ്ടെത്തിയിരുന്നു.ജില്ലാ ജഡ്ജിയിൽ കുറയാത്ത ഒരാളെ പുതിയ കമ്മീഷനായി വച്ച് നിയമിച്ച് നിലവിലെ സാഹചര്യങ്ങൾ പഠിച്ച് സർക്കാർ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button