KERALAM

മുണ്ടക്കൈ ദുരന്തം: പുനരധിവാസം ഇനിയും വൈകരുതെന്ന് പ്രിയങ്ക

പ്രദീപ് മാനന്തവാടി | Monday 02 December, 2024 | 12:58 AM

#മുഖ്യമന്ത്രിക്ക് കത്തയക്കും

കൽപ്പറ്റ: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനും നഷ്ടപരിഹാരം നൽകുന്നതിനും കൃത്യമായി നടപടികൾ ഉണ്ടാകുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി. ദുരന്തബാധിതർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കും. ഇതേ ആവശ്യവുമായി കേന്ദ്ര സർക്കാരിനെയും സമീപിക്കും. രാഷ്ട്രീയത്തിനതീതമായി പുനരധിവാസം നടപ്പിലാക്കണമെന്ന് പ്രിയങ്ക അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രിയും ,പ്രധാനമന്ത്രിയും ദുരന്തസ്ഥലവും ഇരകളേയും സന്ദർശിച്ചു. എന്നാൽ പിന്നീട് നടപടികളൊന്നുമുണ്ടായില്ല.അതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചതായും. മാനന്തവാടി,സുൽത്താൻബത്തേരി,കൽപ്പറ്റ നിയോജക മണ്ഡലങ്ങളിലെ സ്വീകരണ യോഗങ്ങളിൽ പ്രിയങ്ക.പറഞ്ഞു.

. ദുരന്തം നടന്നിട്ട് നാലുമാസം പിന്നിട്ടു. അതിരില്ലാത്ത വേദനയും കഷ്ടപ്പാടുകളും നേരിട്ടാണ് ഇവിടത്തെ ജനങ്ങൾ കടന്നുപോയത്. ഒന്നര വർഷം മുമ്പ് ഇതേ സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുന്ന ആളുകളെ ഹിമാചൽപ്രദേശിൽ കണ്ടിരുന്നു. ഹിമാചൽ പ്രദേശ് ഭരിക്കുന്നത് കോൺഗ്രസ് സർക്കാരായതിനാൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ സഹായം നൽകിയില്ല. വയനാട്ടിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ദുരന്തബാധിതരെ സഹായിക്കാൻ ആവശ്യമായ ഒന്നും ചെയ്യുന്നില്ല.

ആദിവാസി സഹോദരങ്ങൾ നേരിടുന്ന വിദ്യാഭ്യാസ, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കണം. വിളകൾക്ക് കൃത്യമായ വില ലഭിക്കാത്തത്, മനുഷ്യ-വന്യജീവി സംഘർഷം എന്നിവ കാരണം കർഷകർ കഷ്ടപ്പെടുന്നു. വയനാട്ടിൽ ദുരന്തമുണ്ടായത് ഒരു ചെറിയ പ്രദേശത്ത് മാത്രമാണെന്ന് ലോകത്തോട് പറയണം. വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്തിയാൽ ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രിയങ്ക പറഞ്ഞു.


Source link

Related Articles

Back to top button