നാഗാർജുന ഔഷധമിത്രം അവാർഡ്
തൊടുപുഴ: ഔഷധ സസ്യകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന നാഗാർജുന ആയുർവേദ,
ഔഷധസസ്യ കർഷകനെയോ ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയോ കണ്ടെത്തി ആദരിക്കുന്നു. പ്രശസ്ത കാർഷിക ലേഖകനും നാഗാർജുനയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന പി. കെ. നാരായണന്റെ സ്മരണാർത്ഥമാണിത്. 50,001 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. അപേക്ഷകർ ഇടവിളയായോ തനിവിളയായോ കുറഞ്ഞത് 50 സെന്റ് സ്ഥലത്തെങ്കിലും ഔഷധസസ്യങ്ങൾ കൃഷി ചെയ്തിരിക്കണം.ശാസ്ത്രീയമായ കൃഷിരീതി, ഔഷധസസ്യങ്ങളുടെ ആരോഗ്യം, ഇനങ്ങൾ, അവയുടെ വിപണനം എന്നിവ മാനദണ്ഡമാക്കും. താത്പര്യമുളളവർ 5നകം നാഗാർജുന സെൻട്രൽ മാർക്കറ്റിംഗ് ഓഫീസ്, 14/463 T, രണ്ടാം നില, കെ.എസ്.ആർ.ടി.സി.ക്ക് എതിർവശം, മൂവാറ്റുപുഴ, ഫോൺ: 9447511826, 9961883239 എന്ന വിലാസത്തിൽ ബന്ധപ്പെടണം. അപേക്ഷകൾ 15 നകം തിരികെ ലഭിക്കേണ്ടതാണ്.
Source link