കനത്ത മഴ, അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

ക​ൽ​പ്പ​റ്റ​:​ ​ക​ന​ത്ത​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് കണ്ണൂർ, ​വ​യ​നാ​ട്,​ ​പ​ത്ത​നം​തി​ട്ട,​ ​കോ​ട്ട​യം, ഇടുക്കി ​ ​ജി​ല്ല​ക​ളി​ലെ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തിങ്കളാഴ്ച ​ക​ള​ക്ട​ർ​മാ​ർ​ ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ വയനാട് ജില്ലയിൽ അ​ങ്ക​ണ​വാ​ടി​ക​ൾ,​​​ട്യൂ​ഷ​ൻ​ ​സെ​ന്റ​റു​ക​ൾ,​​​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​അ​വ​ധി​ ​ബാ​ധ​ക​മാ​ണ്.​ ​വ​യ​നാ​ട്ടി​ലെ​ ​മോ​ഡ​ൽ​ ​റ​സി​ഡ​ൻ​ഷ​ൽ​ ​സ്‌​കൂ​ളു​ക​ൾ​ക്ക് ​അ​വ​ധി​ ​ബാ​ധ​ക​മ​ല്ല.​ ​ഈ​രാ​റ്റു​പേ​ട്ട​ ​-​വാ​ഗ​മ​ൺ​ ​റോ​ഡി​ൽ​ ​രാ​ത്രി​കാ​ല​യാ​ത്ര​യും​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ളാ​യ​ ​വാ​ഗ​മ​ൺ,​ഇ​ല്ലി​ക്ക​ൽ​ ​ക​ല്ല്,​മാ​ർ​മ​ല​ ​അ​രു​വി,​ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​വും​ ​നാ​ലു​വ​രെ​ ​നി​രോ​ധി​ച്ചു.

കോട്ടയം ജില്ലയിലെ മുഴുവൻ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.


Source link
Exit mobile version