ജിഎസ്ടി വരുമാനം: 8.5% വർധന – GST: India’s GST revenue saw 8.5% increase compared to previous year | India News | Malayalam News | Manorama Online | Manorama News
ജിഎസ്ടി വരുമാനം: 8.5% വർധന; കേരളത്തിൽ 10% വർധന
മനോരമ ലേഖകൻ
Published: December 02 , 2024 12:34 AM IST
1 minute Read
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി∙ നവംബറിൽ രാജ്യത്തെ ജിഎസ്ടി വരുമാനം 1.82 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് 8.5% ആണു വർധന. കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി) 34,141 കോടി രൂപയും സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ജിഎസ്ടി (എസ്ജിഎസ്ടി) 43,047 കോടി രൂപയും ഒന്നിലധികം സംസ്ഥാനങ്ങളെ ബാധിക്കുന്ന ഇടപാടുകൾക്കുള്ള ജിഎസ്ടി (ഐജിഎസ്ടി) 91, 828 കോടി രൂപയും സെസ് 13, 253 കോടി രൂപയുമാണു ലഭിച്ചത്.
ജിഎസ്ടി നിലവിൽ വന്നശേഷം ഏറ്റവുമുയർന്ന വരുമാനം ഇക്കൊല്ലം ഏപ്രിലിലായിരുന്നു – 2.10 ലക്ഷം കോടി രൂപ. ഇക്കൊല്ലം ഒക്ടോബറിലെ വരുമാനം 1.87 ലക്ഷം കോടി രൂപയായിരുന്നു.
കേരളത്തിൽ 10% വർധനകേരളത്തിലെ ജിഎസ്ടി വരുമാനത്തിൽ 10% ആണു വർധന. 2023 നവംബറിൽ 2515 കോടി രൂപയായിരുന്നത് ഇക്കൊല്ലം നവംബറിൽ 2763 കോടി രൂപയായി.
English Summary:
GST: India’s GST revenue saw 8.5% increase compared to previous year
mo-business-goodsandservicetax mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-business-tax 2kalhb865mp3i0ggfad7ok6s9j
Source link