‘മുഖ്യമന്ത്രിയായി ഫഡ്നാവിസിന്റെ പേര് അംഗീകരിച്ചു; ഇന്നോ നാളയോ യോഗം ചേരും’ – Devendra Fadnavis Tipped for Maharashtra Chief Minister, Official Announcement Awaited | Malayalam News, Latest News | Manorama Online | Manorama News
‘മുഖ്യമന്ത്രിയായി ഫഡ്നാവിസിന്റെ പേര് അംഗീകരിച്ചു; ഇന്നോ നാളയോ യോഗം ചേരും’
ഓൺലൈൻ ഡെസ്ക്
Published: December 02 , 2024 12:26 AM IST
1 minute Read
ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിന്റെ പേര് പാർട്ടി അംഗീകരിച്ചതായി മുതിർന്ന ബിജെപി നേതാവ്. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നിയമസഭാ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാൻ ബിജെപി എംഎൽഎമാർ ഇന്നോ, നാളെയോ യോഗം ചേരുമെന്നും മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. ഇത് ജനകീയ സർക്കാരാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ചേർന്ന് മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും ഷിൻഡെ പറഞ്ഞ് മണിക്കൂറുകൾക്കകമാണ് ബിജെപി നേതാവ് മുഖ്യമന്ത്രിയായി ഫഡ്നാവിസിന്റെ പേര് അംഗീകരിച്ചെന്ന കാര്യം വ്യക്തമാക്കിയത്. ജൻമനാടായ സത്താറയിൽ നിന്ന് മുംബൈയിൽ തിരിച്ചെത്തിയ ഷിൻഡെ ഇന്നു സഖ്യകക്ഷി നേതാക്കളുമായുള്ള ചർച്ചയിൽ പങ്കെടുത്തേക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്നാവിസിനു തന്നെയാണു മുൻതൂക്കമെങ്കിലും ഔദ്യോഗിക തീരുമാനം ഉണ്ടാകാത്തതിനാൽ അപ്രതീക്ഷിത പ്രഖ്യാപനങ്ങൾക്കുള്ള സാധ്യത പലരും സംശയിക്കുന്നു. കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോളിന്റെ പേര് ചർച്ചകളിൽ സജീവമാണ്. ബിജെപി മുംബൈ ഘടകം അധ്യക്ഷൻ ആശിഷ് ഷേലാർ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ, എംഎൽഎ രവീന്ദ്ര ചവാൻ എന്നീ പേരുകളും ചർച്ചകളിൽ ഉയർന്നു.
എന്നാൽ, ഫഡ്നാവിസിനെയാണ് ആർഎസ്എസ് പിന്തുണയ്ക്കുന്നത്. ആഭ്യന്തരവകുപ്പ്, ഉപമുഖ്യമന്ത്രിസ്ഥാനം എന്നീ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുന്ന ഷിൻഡെ, മകനും കല്യാൺ എംപിയുമായ ശ്രീകാന്ത് ഷിൻഡെയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇതിന് ബിജെപി അർധ സമ്മതം മൂളിയതായി റിപ്പോർട്ടുണ്ട്. ഷിൻഡെയോട് ആലോചിക്കാതെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്.
English Summary:
Devendra Fadnavis Maharashtra Chief Minister, : Amidst political maneuvering in Maharashtra, BJP leader indicates Devendra Fadnavis is likely to be Chief Minister again, though an official announcement is pending.
7aub73qvpib72pld3p4m2gptr5 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-devendrafadnavis mo-politics-elections-maharashtraassemblyelection2024 mo-news-national-states-maharashtra
Source link