KERALAMLATEST NEWS

തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തെറി, ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയി, പാ‌ർട്ടി വിടുമെന്ന് അഭ്യൂഹം

തിരുവനന്തപുരം: തിരുവനന്തപുരം സിപിഎമ്മിൽ പൊട്ടിത്തെറി, മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയി. ഏരിയ സെക്രട്ടറി മധു മുല്ലശേരിയാണ് ഇറങ്ങിപ്പോയത്. ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.

മധു ഏരിയ സെക്രട്ടറിയാവുന്നത് വി ജോയി എതിർത്തതാണ് തർക്കത്തിന് കാരണമായത്. മധു മുല്ലശേരിക്ക് പകരം എം ജലീലിനെ പുതിയ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മധു മുല്ലശേരി പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.

കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയിൽ പ്രശ്നങ്ങളുണ്ടായതിന് പിന്നാലെയാണ് തിരുവനന്തപുരത്തും പൊട്ടിത്തെറിയുണ്ടായത്. ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പിനെതിരെ ഒരുപക്ഷം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് കരുനാഗപ്പള്ളി സിപിഎമ്മിൽ പ്രശ്നങ്ങളുണ്ടാകാൻ കാരണമായത്. പിന്നാലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിച്ചു.

തെറ്റായ പ്രവണതകളോട് പാർട്ടി ഒരു തരത്തിലെ വിട്ടുവീഴ്‌ചയും ചെയ്യില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. കരുനാഗപ്പള്ളിയിലേത് വിഭാഗീതയല്ലെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button