‘സാധാരണക്കാരെ ബിജെപി വെറുക്കുന്നു; രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ഒരു കല്ലും മോദി ഉപേക്ഷിക്കില്ല’

മോദിയും ബിജെപിയും സാധാരണക്കാരെ വെറുക്കുന്നു, രാഷ്ട്രീയ അധികാരം അനിവാര്യം’ – Mallikarjun Kharge: Narendra Modi and BJP Will Never Abandon Any Effort to Undermine National Unity | Latest News, Malayalam News | Manorama Online | Manorama News,

‘സാധാരണക്കാരെ ബിജെപി വെറുക്കുന്നു; രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ഒരു കല്ലും മോദി ഉപേക്ഷിക്കില്ല’

ഓൺലൈൻ ഡെസ്ക്

Published: December 01 , 2024 07:31 PM IST

1 minute Read

മല്ലികാർജുൻ ഖർഗെ, ചിത്രം: മനോരമ

ന്യൂഡൽഹി∙ രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ഒരു കല്ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ഉപേക്ഷിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യത്തെ സാധാരണക്കാരെ ബിജെപി വെറുക്കുന്നുവെന്നും ഡൽഹിയിൽ പൊതുസമ്മേളനത്തിൽ ഖർഗെ പറഞ്ഞു.
‘‘നമ്മുടെ ഐക്യം തകർക്കാനുള്ള ഒരു കല്ലും അവർ ഉപേക്ഷിക്കില്ല. മതങ്ങൾ തമ്മിലുള്ള, ജാതികൾ തമ്മിലുള്ള പോരാട്ടം. അവർ ഒരു ജാതിയെ സ്വർണമുറിയിൽ ഉയർത്തുകയും മറ്റൊന്നിനെ താഴെയിടുകയും ചെയ്യുന്നു. സാധാരണക്കാരെ വെറുക്കുന്നതിനാൽ അവരെ ഉപേക്ഷിക്കുന്നു. ഈ വിദ്വേഷത്തിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. അതിനു രാഷ്ട്രീയ അധികാരം അനിവാര്യമാണ്’’ – ഖർഗെ പറഞ്ഞു.

ഭരണഘടനയിലൂടെ സാധാരണ ജനങ്ങൾക്ക് രാഷ്ട്രീയ അധികാരം നൽകിയിരുന്നില്ലെങ്കിൽ ഇത്രയധികം സാധാരണക്കാർ എംഎൽഎമാരും എംപിമാരും ഐഎഎസും ഐപിഎസുകാരും ആവില്ലായിരുന്നു. ജനവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണ് ബിജെപിയുടെ നയപരിപാടികളെന്നും ഖർഗെ ആരോപിച്ചു.

English Summary:
“Destroying India’s Unity”: Congress President Mallikarjun Kharge criticizes the BJP and PM Modi for allegedly promoting social division and neglecting the needs of ordinary citizens. He highlights the importance of the Indian Constitution in empowering the common people and vows to fight against injustice.

mo-news-common-latestnews mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mallikarjunkharge mo-news-world-countries-india-indianews j71062b8i40op66d940u4sa7f mo-politics-leaders-narendramodi


Source link
Exit mobile version