KERALAM

വന്ദേഭാരതിൽ മാത്രമുണ്ടായിരുന്ന കാര്യം എല്ലാ ട്രെയിനിലും കൊണ്ടുവരുന്നു; ചെലവ് 15,000 കോടി​ രൂപ

കൊല്ലം: വന്ദേഭാരതിലെപ്പോലെ എല്ലാ ട്രെയി​നുകളി​ലും സി​.സി​ ടി​.വി​ ക്യാമറകൾ സ്ഥാപി​ക്കും. ഒരു വർഷത്തി​നുള്ളി​ൽ 40,000 കോച്ചുകളിൽ പദ്ധതി നടപ്പാക്കും. 15,000 കോടി​ രൂപയാണ് പ്രതീക്ഷി​ക്കുന്ന ചെലവ്.

പുറത്തും അകത്തും ക്യാമറ സ്ഥാപിച്ചാൽ ട്രെയി​നി​ലെ അക്രമി​കൾ, കല്ലെറിയുന്നവർ എന്നിവരെ വേഗം തി​രി​ച്ചറി​യാമെന്ന് ആർ.പി.എഫ് റെയിൽവേക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഉന്നത നിലവാരമുള്ള എ.ഐ ക്യാമറകൾ മികച്ച സ്ഥാപനങ്ങളിൽ നിന്ന് വാങ്ങാൻ റെയിൽവേ നടപടിയാരംഭിച്ചു.

മൂന്ന് സാമ്പത്തിക വർഷം 1,200 കോടി രൂപ വാർഷിക വരുമാനമുണ്ടാക്കി​യ കമ്പനികൾക്കാണ് ടെൻഡറിൽ പങ്കെടുക്കാം. കോച്ചുകളി​ലെ ക്യാമറയിലെ ദൃശ്യങ്ങൾ ഗാർഡുകൾക്കുള്ള ബോഗിയിൽ ലഭ്യമാകും. ലോക്കോ പൈലറ്റിനും സ്ക്രീൻ സജ്ജമാക്കും. പാളത്തിൽ നിശ്ചിത കിലോമീറ്റർ വരെ വസ്തുക്കളുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ സെൻസറുകൾ ഘടിപ്പിച്ച ക്യാമറകളും സ്ഥാപിക്കും.

 ദൃശ്യങ്ങൾ കൺ​ട്രോൾ റൂമിലെത്തും

രണ്ടാംഘട്ടമെന്നോണം ട്രെയി​ൻ ക്യാമറകളി​ലെ ദൃശ്യം റെയിൽവേയുടെ കൺട്രോൾ റൂമിൽ ലഭ്യമാക്കും. നിലവിൽ ആർ.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) സംവിധാനമനുസരിച്ചുള്ള സുരക്ഷയാണ് ട്രെയിനുകളിലുള്ളത്. ആർ.പി​.എഫി​ൽ ആളെണ്ണം കുറവായതിനാൽ എല്ലാ കമ്പാർട്ട്മെന്റുകളിലും എത്താൻ കഴിയില്ല. ക്യാമറ സ്ഥാപിക്കുന്നതോടെ ഈ പ്രതിസന്ധി മറികടക്കാമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.


Source link

Related Articles

Back to top button