KERALAM

കെഎസ്‌ആർടിസി ബസിൽ യാത്ര ചെയ്‌തിരുന്ന വിദ്യാർത്ഥിനിയെ രാത്രി പെരുവഴിയിൽ ഇറക്കിവിട്ടു

താമരശ്ശേരി: കെ എസ് ആർ ടി സി ബസിൽ തനിച്ച് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ പെരുവഴിയിൽ ഇറക്കിവിട്ടതായി പരാതി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ബംഗളൂരുവിൽ നിന്ന് താമരശ്ശേരിയിലേക്ക് വരികയായിരുന്നു വിദ്യാർത്ഥിനി. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

ബംഗളൂരുവിൽ ഏവിയേഷൻ കോഴ്സ് പഠിക്കുന്ന പത്തൊൻപതുകാരിക്കാണ് ദുരനുഭവമുണ്ടായത്. പെൺകുട്ടി ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നും ആരോപണമുണ്ട്. താമരശ്ശേരി പഴയ സ്റ്റാൻഡ് പരിസരത്തിറങ്ങണമെന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം. എന്നാൽ കാരാടി എന്ന സ്ഥലത്താണ് ബസ് നിർത്തിയത്. പിന്നീട് വിദ്യാർത്ഥിനി പിതാവിനെ ഫോണിൽ വിളിച്ചുവരുത്തി.

ബസ് ജീവനക്കാർക്കെതിരെ വിദ്യാർത്ഥിനി കെ എസ് ആർ ടി സി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഗതാഗത മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ അവർ ആവശ്യപ്പെടുന്നയിടത്ത് ഇറക്കിവിടണമെന്ന് മന്ത്രി മുമ്പ് നിർദേശം നൽകിയിരുന്നു. ഇതാണ് ലംഘിക്കപ്പെട്ടത്.


Source link

Related Articles

Back to top button