ജീവിതത്തിലുടനീളം സമ്പന്നർ; കുബേരഭാഗ്യമുള്ള 6 നക്ഷത്രക്കാർ
ജീവിതത്തിലുടനീളം സമ്പന്നർ; കുബേരഭാഗ്യമുള്ള 6 നക്ഷത്രക്കാർ – Lucky Star | ജ്യോതിഷം | Astrology | Manorama Online
ജീവിതത്തിലുടനീളം സമ്പന്നർ; കുബേരഭാഗ്യമുള്ള 6 നക്ഷത്രക്കാർ
അഷ്ടലക്ഷ്മി പട്ടാഭിരാമൻ
Published: December 01 , 2024 02:35 PM IST
1 minute Read
സാമ്പത്തിക ബുദ്ധിമുട്ട് ഇക്കൂട്ടരെ അലട്ടില്ല
ജീവിതത്തിലുടനീളം ഇക്കൂട്ടരുടെ സാമ്പത്തിക നില ഭദ്രമായിരിക്കും.
Image Credit : vladis.studio / Shutterstock
ജ്യോതിഷപ്രകാരം ചില നക്ഷത്രജാതർ കുബേരഭാഗ്യം ഉള്ളവരായി പറയപ്പെടുന്നു. ജീവിതത്തിലുടനീളം ഇക്കൂട്ടരുടെ സാമ്പത്തിക നില ഭദ്രമായിരിക്കും. പൊതുവായുള്ള നക്ഷത്രഫലപ്രകാരം പ്രധാനമായും 6 നക്ഷത്രക്കാർക്കാണ് കുബേരഭാഗ്യമുള്ളത്, ജനനസമയപ്രകാരം വ്യതാസങ്ങൾ ഉണ്ടാവാം.
അശ്വതി : ഏതു മേഖലയിലും തിളങ്ങുന്നവരാണ് അശ്വതി നക്ഷത്രക്കാർ .പൊതുവേ ബുദ്ധിയുള്ളവരും ധൈര്യശാലികളും സമർഥരും ആയിരിക്കും. ചെറുപ്പത്തിൽ തന്നെ സ്വന്തമായി സമ്പാദിക്കാന്‍ ഇവര്‍ക്ക് യോഗമുണ്ട്.
ഭരണി : ജീവിതത്തിലുടനീളം സമ്പന്നരായിരിക്കും ഈ നക്ഷത്രജാതർ. ഭൂസ്വത്തുക്കൾ ഏറെ ലഭിക്കാനിടയുള്ള ഇക്കൂട്ടർ കഠിനാധ്വാനികളാണ്. ഭരണി നക്ഷത്രത്തിന്റെ അധിപൻ ശുക്രനാകയാൽ ആഡംബരപ്രിയനും സൗന്ദര്യ ആരാധകനും സുഖലോലുപനും കലാസ്വാദകനുമാകും ഇക്കൂട്ടർ.
കാർത്തിക: ഈ നാളുകൾ പൊതുവെ വിദ്യാഭ്യാസ സമ്പന്നരായിരിക്കും. ജീവിതത്തിലുടനീളം സാമാന്യം ധനികരായിരിക്കാനാണു സാധ്യത. വിദേശവാസം യോഗവും ഉണ്ട് . കാര്‍ത്തിക നക്ഷത്രത്തില്‍ ജനിക്കുന്നവർ സത്യസന്ധരും ആരോഗ്യമുള്ളരും തേജസ്വികളും ആവും.
മകം:മകം നക്ഷത്രത്തിൽ പിറന്നവർ നേതൃഗുണം, ധാർമികബോധം ഇവ ഉള്ളവരായിരിക്കും. ജീവിതത്തിലുടനീളം സമ്പത്തും ഭാഗ്യാനുകൂല്യമുള്ളവരായിരിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ വളരാനുള്ള ഭാഗ്യം ഇക്കൂട്ടർക്ക് ഉണ്ട് .
പൂരം:സൗന്ദര്യവും സാമർഥ്യവും തികഞ്ഞവരാണ് പൂരം നക്ഷത്രക്കാർ. നന്നായി സംസാരിക്കുന്ന ഇവർ ആജ്ഞാശക്തി, സഹൃദയത്വം എന്നീ ഗുണങ്ങളുള്ളവരാണ്. എന്നാൽ മറ്റുള്ളവർക്ക് കീഴ്വഴങ്ങി ജോലി ചെയ്യാൻ വിമുഖതയുള്ള സ്വതന്ത്ര ബുദ്ധികളാണ് . തൊട്ടതെല്ലാം പൊന്നാക്കാൻ കഴിവുള്ളവരാണ് ഇക്കൂട്ടർ . കലാതാൽപര്യവും ആഡംബര ഭ്രമവും ഇവരുടെ പ്രത്യേകതയാണ്.
ഉത്രം:സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരും അതിൽ വിജയിക്കുന്നവരുമാണ് ഉത്രം നക്ഷത്രജാതർ. സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഇക്കൂട്ടർക്ക് ഏതു പ്രതികൂലസാഹചര്യത്തെയും അനുകൂലമാക്കാനുള്ള കഴിവുണ്ട്.
English Summary:
6 lucky stars blessed by Kubera, the god of wealth, and learn about the potential financial fortune associated with each birth star.
mo-astrology-birthstar 30fc1d2hfjh5vdns5f4k730mkn-list mo-astrology-goodluck 5a7id5i6cpopa5uqi8b21m8cvq 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-wealth mo-astrology-yogas-in-astrology
Source link