INDIA

നിലംതൊട്ടതിന് പിന്നാലെ ചെരിഞ്ഞു, വീണ്ടും പറന്നുപൊങ്ങി; ചുഴലിക്കാറ്റിനിടെ അതിസാഹസിക ലാൻഡിങ് ശ്രമം– വിഡിയോ

നിലംതൊട്ടതിന് പിന്നാലെ ചെരിഞ്ഞു, വീണ്ടും പറന്നുപൊങ്ങി; ചുഴലിക്കാറ്റിനിടെ അതിസാഹസിക ലാൻഡിങ് ശ്രമം– വിഡിയോ | ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് | ചെന്നൈ വിമാനത്താവളം | ഇൻഡിഗോ | Chennai Airport | Cyclone Fengal | Indigo | Landing of Indigo Aircraft goes viral: Crosswinds and Waterlogged Runway During Cyclone Fengal, Force Indigo Flight to Abort Landing in Chennai Airport | Latest News | Manorama Online | Malayalam News

നിലംതൊട്ടതിന് പിന്നാലെ ചെരിഞ്ഞു, വീണ്ടും പറന്നുപൊങ്ങി; ചുഴലിക്കാറ്റിനിടെ അതിസാഹസിക ലാൻഡിങ് ശ്രമം– വിഡിയോ

ഓൺലൈൻ ഡെസ്ക്

Published: December 01 , 2024 01:29 PM IST

1 minute Read

ചെന്നൈ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം നടത്തിയ അതിസാഹസിക ലാന്റിങ് (Video Grab : @airwaysmagazine/x)

ചെന്നൈ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനു ശ്രമിച്ച വിമാനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വൈറലാകുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഇൻഡിഗോ വിമാനം ചെന്നൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനു ശ്രമിച്ചത്. ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ഇടത്തോട്ട് ചെരിയുകയും പിന്നാലെ പറന്നുയരുകയുമായിരുന്നു.

ഇൻഡിഗോ വിമാനത്തിന്റെ അതിസാഹസിക ലാൻഡിങ്ങിന്റ വിഡിയോ സമുഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവച്ചത്. ശക്തമായ മഴയ്ക്കും കാറ്റിനുമിടയിലായിരുന്നു വിമാനത്തിന്റെ ലാൻഡിങ്. ഈ സമയം ക്രോസ് വിൻഡ് (എതിർ ദിശയിൽ കാറ്റ് വീശുന്ന അവസ്ഥ) സംഭവിച്ചതായാണ് വിലയിരുത്തൽ. ഇതോടെ നിലം തൊട്ട വിമാനം ഇടത്തോട്ട് ചെരിഞ്ഞു.

Abolsutely insane videos emerging of planes trying to land at the Chennai airport before it was closed off… Why were landings even attempted in such adverse weather? pic.twitter.com/JtoWEp6Tjd— Akshita Nandagopal (@Akshita_N) December 1, 2024

നിമിഷം നേരം കൊണ്ട് തന്നെ വിമാനം ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് പറന്നുയർന്നു. പറന്നുയർന്ന വിമാനം അതീവ ദുഷ്കരമായാണ് ടേക്ക് ഓഫ് പ്രക്രിയ നടത്തിയത്. റൺവേയിൽ വെള്ളം തളം കെട്ടി നിന്നിരുന്നതും സ്ഥിതി ദുഷ്കരമാക്കി. ഇതിന് പിന്നാലെ അടച്ച ചെന്നൈ വിമാനത്താവളം ഞായറാഴ്ച പുലർച്ചെയാണ് തുറന്നത്. 

English Summary:
Landing of Indigo Aircraft goes viral: Crosswinds and Waterlogged Runway During Cyclone Fengal, Force Indigo Flight to Abort Landing in Chennai Airport

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 49mfhk67ru54fona6k80e55ohf mo-news-common-chennainews mo-auto-indigo mo-entertainment-common-viralvideo mo-environment-cyclone-fengal




Source link

Related Articles

Back to top button