തീർത്ഥാടകനോട് അപമര്യാദ : നാല് ഡോളിക്കാർ അറസ്റ്റിൽ

ശബരിമല: തീർത്ഥാടകനോട് അമിത കൂലി ആവശ്യപ്പെടുകയും നൽകാത്തതിനെ തുടർന്ന് ഡോളിയിൽ നിന്ന് ഇറക്കിവിടുകയും ചെയ്‌ത സംഭവത്തിൽ നാല് തൊഴിലാളികളെ അറസ്റ്റുചെയ്‌തു. ഇടുക്കി കുമളി ചെങ്കര സ്വദേശികളായ പുതുവൽ മൂങ്ങലാർ എസ്റ്റേറ്റിൽ സെൽവം (56),തെക്കേമുറിയിൽ വിപിൻ (37), പുതുവൽ മൂങ്ങലാർ എസ്റ്റേറ്റ് രണ്ടാം ഡിവിഷനിൽ സെന്തിൽ കുമാർ (37),കച്ചമ്മൽ എസ്റ്റേറ്റ് ലയത്തിൽ പ്രസാദ് (33) എന്നിവരെയാണ് പമ്പ പൊലീസ് പിടികൂടിയത്.

ഇന്നലെ പുലർച്ചെ ഒന്നോടെ നീലിമലയിലാണ് സംഭവം. സന്നിധാനത്തേക്ക് പോകാൻ ഡോളിയിൽ കയറിയിരുന്ന അയ്യപ്പഭക്തനിൽ നിന്ന് ദേവസ്വം ബോർഡ് നിശ്ചയിച്ചതിനേക്കാൾ കൂടുതൽ തുക ആവശ്യപ്പെടുകയായിരുന്നു. അധികപണം നൽകാൻ തീർത്ഥാടകൻ തയ്യാറാകാത്തതോടെ ഇറക്കി വിട്ടെന്നാണ് പരാതി. തുടർന്ന് നീലിമലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിവരമറിയിക്കുകയായിരുന്നു.


Source link
Exit mobile version