CINEMA

സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു സീൻ ചർച്ചയാകുമ്പോൾ; ഇതോ മലയാളിയുടെ സദാചാരം?

സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു സീൻ ചർച്ചയാകുമ്പോൾ; ഇതോ മലയാളിയുടെ സദാചാരം?

സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു സീൻ ചർച്ചയാകുമ്പോൾ; ഇതോ മലയാളിയുടെ സദാചാരം?

റിയ ജോയ്

Published: December 01 , 2024 11:55 AM IST

1 minute Read

ഈ സിനിമയിൽ അഭിനയിക്കുമ്പോൾ അതു കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തുമെന്നോ ഇത്രയും അംഗീകാരങ്ങൾ വാരിക്കൂട്ടുമെന്നോ ഞാൻ കരുതിയതേയില്ല, പക്ഷേ, ചിത്രത്തിലെ കേവലം സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു ഇന്റിമസി സീനിന്റെ പേരിൽ പരസ്യവിചാരണ ചെയ്യപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു. ഉറച്ച ബോധ്യത്തോടെയാണ് ആ രംഗം അഭിനയിച്ചതും.’’
പറയുന്നത് ദിവ്യപ്രഭയാണ്. കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിൽ കനി കൃസൃതിക്കൊപ്പം നായികാ വേഷത്തിലെത്തിയ ദിവ്യപ്രഭ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ‘പ്രതിക്കൂട്ടിൽ’ ആണ്. ചിത്രത്തിന്റെ മലയാളം പതിപ്പ് കഴിഞ്ഞ ദിവസം കേരളത്തിൽ റിലീസ് ചെയ്തതിനെത്തുടർന്ന്, ദിവ്യപ്രഭ അഭിനയിച്ച ഇന്റിമസി രംഗമാണ് സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്കു തുടക്കമിട്ടത്. ഇതിനിടെ, ചിലരുടെ പ്രതികരണങ്ങൾ അതിരുവിടുന്നുമുണ്ട്.

ദുബായിൽ ആസിഫ് അലിക്കൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലിരുന്ന് കേരളത്തിലെ ചൂടൻ വിവാദത്തിനു മറുപടി പറയുമ്പോഴും ദിവ്യപ്രഭ പക്ഷേ വളരെ കൂൾ. ഫ്രാൻസിലും ഇറ്റലിയിലും ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്രമേളകളിൽ കലാമൂല്യം കൊണ്ടും സ്ത്രീപക്ഷം കൊണ്ടും ആസ്വാദകരുടെ പ്രശംസ ഏറ്റുവാങ്ങിയ ഒരു ചിത്രത്തെ കേവലം ഒരു രംഗത്തിന്റെ പേരിൽ പോൺ ചിത്രം പോലെ തരംതാഴ്ത്തുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്നത് മലയാളികളുടെ കപട സദാചാരവും ലൈംഗിക ദാരിദ്ര്യവുമാണ് സൂചിപ്പിക്കുന്നതെന്നാണ് ദിവ്യയുടെ പക്ഷം. സിനിമ മുഴുവൻ കാണുകയോ, കഥാപാത്രത്തിന്റെ സ്വഭാവം തിരിച്ചറിയുകയോ ചെയ്യാതെ, ആ രംഗം മാത്രം ഡൗൺലോഡ് ചെയ്ത് ക്ലിപ് ആയി ഫോർവേഡ് ചെയ്യുന്നവരോട് തനിക്കു സഹതാപം മാത്രമേയുള്ളൂ എന്നു ദിവ്യ പറയുന്നു.

‘‘സ്ക്രീനിലാണെങ്കിലും നേരിട്ടാണെങ്കിലും സ്ത്രീശരീരം എന്നതിനെ ആസക്തിയോടെയും ആക്രമണമനോഭാവത്തോടെയും മാത്രമേ മലയാളികളിൽ പലർക്കും കാണാൻ കഴിയുന്നുള്ളൂ. ഓസ്കർ പുരസ്കാരമൊക്കെ നേടുന്ന ചിത്രങ്ങളിൽ വിദേശ താരങ്ങൾ ഇത്തരം രംഗം അവതരിപ്പിച്ചാൽ ഒരു പ്രശ്നവുമില്ല. അപ്പോൾ ഒരു മലയാളി പെൺകുട്ടി ഈ രംഗം അഭിനയിച്ചു എന്നതാണ് ഇവരുടെ പ്രശ്നം. അഭിനയിക്കുന്നതിനു മുൻപ് ഞാൻ എന്റെ വീട്ടുകാരോട് ഇതിനെക്കുറിച്ചു ചർച്ച ചെയ്തിരുന്നു. മറ്റാരെയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. സിനിമയിലെ ക്ലിപ് ഫോർവേഡ് ചെയ്യുന്നവർക്ക് ഞാൻ ഒരു ഒബ്ജക്ട് മാത്രമാണ്. ഒരു ആർട്ടിസ്റ്റായി എന്നെ അംഗീകരിക്കാൻ അവർക്കു കഴിയുന്നില്ല.’’

ഇന്റിമസി ഡയറക്ടറുടെ സഹായത്തോടെ കൃത്യമായി ഹോം വർക്ക് നടത്തിയാണ് ദിവ്യപ്രഭ ചിത്രത്തിൽ അഭിനയിച്ചത്. സംവിധായിക പായൽ കപാഡിയ ഉൾപ്പെടെ മുഴുവൻ അണിയറ പ്രവർത്തകരുടെയും പൂർണ പിന്തുണയുമുണ്ടായിരുന്നു. സെൻസർ ബോർഡ് പോലും കട്ട് ചെയ്യാത്ത ഒരു രംഗത്തിന്റെ പേരിൽ മലയാളികളുടെ സദാചാരബോധം ഇത്ര വ്രണപ്പെടണോ എന്നു ചോദിക്കുന്ന ദിവ്യപ്രഭ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഈ വിഷയത്തോടുള്ള തന്റെ പ്രതികരണം പങ്കുവച്ചത്. വിവാദങ്ങൾക്കിടയിലും ചിത്രം കണ്ട ഒട്ടേറെ പ്രേക്ഷകർ നല്ല അഭിപ്രായം അറിയിച്ചെന്നും സിനിമയുടെ കലാമൂല്യം മലയാളികളിൽ വലിയൊരു വിഭാഗം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ദിവ്യപ്രഭ എടുത്തു പറയുന്നുമുണ്ട്.
‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിലാണ് കഴിഞ്ഞയാഴ്ച കേരളത്തിൽ റിലീസ് ചെയ്തത്. കേരളത്തിലെ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നു മുംബൈയിൽ നഴ്സായി എത്തുന്ന അനു എന്ന കഥാപാത്രത്തെയാണ് ദിവ്യപ്രഭ അവതരിപ്പിക്കുന്നത്.

7rmhshc601rd4u1rlqhkve1umi-list ria-joy mo-entertainment-movie 7k4ipplfthdppm14rcstmvr9i4 f3uk329jlig71d4nk9o6qq7b4-list mo-movie-divyaprabha


Source link

Related Articles

Back to top button