കള്ളപ്പണം വെളുപ്പിച്ചെന്ന പേരിൽ വ്യാജ ഡിജിറ്റൽ അറസ്റ്റ്; 26കാരിയെ നഗ്നയാക്കി 1.78 ലക്ഷം രൂപ തട്ടിയെടുത്തു
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാജ ഡിജിറ്റൽ അറസ്റ്റ്; 26കാരിയെ നഗ്നയാക്കി 1.78 ലക്ഷം രൂപ തട്ടിയെടുത്തു – Mumbai Woman Falls Prey to Shocking Digital Arrest Scam, Loses 1.7 Lakh – 2. Manorama Online | Malayalam News | Manorama News
കള്ളപ്പണം വെളുപ്പിച്ചെന്ന പേരിൽ വ്യാജ ഡിജിറ്റൽ അറസ്റ്റ്; 26കാരിയെ നഗ്നയാക്കി 1.78 ലക്ഷം രൂപ തട്ടിയെടുത്തു
ഓൺലൈൻ ഡെസ്‍ക്
Published: December 01 , 2024 11:56 AM IST
1 minute Read
പ്രതീകാത്മക ചിത്രം
മുംബൈ∙ കള്ളപ്പണം വെളുപ്പിക്കൽ കേസ് എന്ന വ്യാജേന മുംബൈയിൽ ഡിജിറ്റൽ അറസ്റ്റിനിടെ 26 വയസ്സുകാരിയെ നഗ്നയാക്കി 1.7 ലക്ഷം രൂപ തട്ടിയെടുത്തു. ബോറിവാലി ഈസ്റ്റിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി, നവംബർ 19നാണ് തട്ടിപ്പിന് ഇരയായത്. ഡൽഹി പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. നിലവിൽ ജയിലിൽ കഴിയുന്ന ജെറ്റ് എയർവേയ്‌സിന്റെ സ്ഥാപക ചെയർമാൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിനിടെ യുവതിയുടെ പേരും അന്വേഷണസംഘത്തിനു ലഭിച്ചെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
തട്ടിപ്പുകാർ യുവതിയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. സംഭാഷണം പിന്നീട് വിഡിയോ കോളിലേക്ക് മാറുകയും അവൾ ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറയുകയും ചെയ്തു. ചോദ്യം ചെയ്യൽ തുടരാൻ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ തട്ടിപ്പുകാർ യുവതിയോട് ആവശ്യപ്പെട്ടു. ഒരു ഹോട്ടലിൽ മുറിയെടുത്ത് ചെക്ക് ഇൻ ചെയ്തപ്പോൾ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കാൻ 1,78,000 രൂപ ട്രാൻസ്ഫർ ചെയ്യണമെന്ന് തട്ടിപ്പുകാർ പറഞ്ഞു. ബോഡി വെരിഫിക്കേഷൻ ആവശ്യമാണെന്നു പറഞ്ഞ സംഘം വിഡിയോ കോളിനിടെ വസ്ത്രവും അഴിപ്പിച്ചു.
പിന്നീട് താൻ കബളിപ്പിക്കപ്പെട്ടുവെന്നു മനസിലാക്കിയ യുവതി നവംബർ 28ന് പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. ടെക്‌സ്‌റ്റൈൽ ഭീമനായ വർധമാൻ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ പോൾ ഓസ്‌വാളിൽ നിന്ന് 7 കോടി രൂപ തട്ടിയെടുക്കാൻ നേരത്തെ നരേഷ് ഗോയലിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടന്നിരുന്നു.
English Summary:
Digital Arrest Scam: Mumbai Woman Falls Prey to Shocking Digital Arrest Scam, Loses 1.7 Lakh
4q7r720mlgkfklrk4dja23u9hh 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-delhipolice 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews mo-news-common-black-money
Source link