Site icon onlinekeralanews.com

പ്ളോട്ടോ സെക്കന്റ് ലുക്ക്


ടീസർ റിലീസ് സിംഗപ്പൂരിൽ നീരജ് മാധവും അൽത്താഫ് സലിമും പ്രധാന വേഷങ്ങളിൽ എത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രം പ്ളൂട്ടോയുടെ രസകരമായ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിക്രമാദിത്യനും വേതാളവും എന്ന ഐതിഹ്യത്തെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ ഒരാൾ മറ്റൊരാളുടെ പുറത്തിരിക്കുന്ന പോസ്റ്റർ ആണിത്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രസകരമായ ഏലിയൻ കഥാപാത്രമായി അൽത്താഫ് സലിം എത്തുന്നു. മനുഷ്യലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യവിഷയം. ചിത്രത്തിന്റെ ടീസർ റിലീസ് ഏപ്രിൽ 12ന് സിംഗപ്പൂരിൽ നടക്കും. ആർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാരപിള്ള എന്നിവരാണ് മറ്റു താരങ്ങൾ. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജുകുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് നിർമ്മാണം. കഥ, തിരക്കഥ: നിയാസ് മുഹമ്മദ്, സംഗീതം: അർക്കാഡോ, എഡിറ്റർ: സനത് ശിവരാജ്, ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: അനന്തു സുരേഷ്, കിഷോർ ആർ, കൃഷ്ണൻ, പി.ആർ.ഒ : എ. എസ്.ദിനേശ്.


Source link
Exit mobile version