KERALAM

2.37 കോടി രൂപയുടെ കഞ്ചാവ് പിടികൂടി

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 2.37 കോടിയിലേറെ രൂപ വിലവരുന്ന എട്ടുകിലോ കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി. കോഴിക്കോട്‌ സ്വദേശി ഫവാസാണ് കസ്റ്റംസിന്റെ പിടിയിലായത്.

ഡി.ആർ.ഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊച്ചി കസ്റ്റംസ് യൂണിറ്റ് പ്രതി ബാഗേജിനകത്ത് 17 ബാഗുകളിലാക്കി ഒളിപ്പിച്ചിരുന്ന 7920 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. ബാങ്കോക്കിൽനിന്ന് എയർ ഏഷ്യാ വിമാനത്തിത്താണ് പ്രതി കഞ്ചാവുമായി കൊച്ചിയിലെത്തിയത്. രാജ്യാന്തര വിപണിയിൽ ഏറെ വീര്യമുള്ള ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ഫവാസിനെ അങ്കമാലി കോടതി റിമാൻഡ് ചെയ്തു.


Source link

Related Articles

Back to top button