KERALAMLATEST NEWS

മംഗലപുരം ഏരിയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

പോത്തൻകോട് : സി.പി.എം മംഗലപുരം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പോത്തൻകോട് എം.ടി. ഹാളിൽ (യെച്ചൂരി നഗർ) പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എ.എ. റഹിം. എം.പി. ഉദ്ഘാടനം ചെയ്തു.

തൊഴിലാളി ക്ഷേമത്തിനായി ബി.ജെ.പി. സർക്കാർ ഇതുവരെ ഒരു നയവും നടപ്പാക്കിയിട്ടില്ലെന്ന് റഹിം പറഞ്ഞു. വേങ്ങോട് മധു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടക സമിതി ചെയർമാൻ എൻ.വി. കവിരാജൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വിജയകുമാർ, വി.ശിവൻകുട്ടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.ജയൻ ബാബു, ആർ.രാമു, കെ.സി.വിക്രമൻ, പുത്തൻകട വിജയൻ, കെ.എസ്.സുനിൽകുമാർ, എസ്.പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി മധു മുല്ലശേരി റിപ്പോർട്ട് അവതരിപ്പിച്ചു. എം. ജലീൽ കൺവീനറും നാഗപ്പൻ, രാധാദേവി, സുനിൽ, ജയകൃഷ്ണൻ എന്നിവരുടെ പ്രസീഡിയവുമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. അഡ്വ.സായികുമാർ കൺവീനറായ പ്രമേയം കമ്മിറ്റിയും ആർ. അനിൽ കൺവീനറായ ക്രെഡൻഷ്യൽ കമ്മിറ്റിയും ലെനിൽ ലാൽ കൺവീനറായ മിനിട്സ് കമ്മിറ്റിയും കെ.ശ്രീകുമാർ കൺവീനറായ രജിസ്ട്രേഷൻ കമ്മിറ്റിയും ഉണ്ട്.10 ലോക്കൽ കമ്മിറ്റികളിൽ നിന്ന് പ്രതിനിധികളും ഏരിയ അംഗങ്ങളും ഉൾപ്പെടെ 180 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനം ഇന്നും തുടരും. മുതിർന്ന പാർട്ടി പ്രവർത്തകൻ അബ്ദുൽ സലാം പതാക ഉയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്. നാളെ വൈകിട്ട് 4 ന് കരൂർ ജംഗ്ഷനിൽ നിന്നു റെഡ് വോളന്റിയർ മാർച്ചും പ്രകടനവും ആരംഭിക്കും. തുടർന്ന് പൊതുസമ്മേളനം എം.വി. നികേഷ് കുമാർ ഉദ്‌ഘാടനം ചെയ്യും.

ക്യാപ്ഷൻ : പോത്തൻകോട് എം.ടി. ഹാളിലെ പ്രതിനിധി സമ്മേളനം എ.എ. റഹിം എം.പി. ഉദ്ഘാടനം ചെയ്യുന്നു.


Source link

Related Articles

Back to top button