ആലപ്പുഴ : ജില്ലയിൽ ഏരിയാസമ്മേളനങ്ങളുമായി ബന്ധപ്പെട്ട പൊതുസമ്മേളനങ്ങളിൽ ഒരിടത്തും പ്രസംഗിക്കാൻ തനിക്ക് അറിയിപ്പ് തന്നിട്ടില്ലെന്ന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരൻ. അമ്പലപ്പുഴയിലെ ഏരിയാ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ നിലവിൽ ബ്രാഞ്ച് ഘടകത്തിലാണ് പ്രവർത്തനം. ഏരിയാസമ്മേളനങ്ങളിൽ റിപ്പോർട്ട് ചെയ്യാനെത്തുന്നത് ഉപരിഘടകങ്ങളിൽ നിന്നുള്ളവരാണ്. പിന്നെ പങ്കെടുക്കാൻ കഴിയുന്നത് പൊതുസമ്മേളനങ്ങളിലാണ്. അതിൽ പങ്കെടുക്കേണ്ടവരെ തീരുമാനിക്കുന്നത് ജില്ലാ സെക്രട്ടറിയാണ്. എന്തുകൊണ്ടാണ് സമ്മേളനങ്ങളിൽ ഉൾപ്പെടുത്താതിരുന്നതെന്ന് അറിയില്ല’ – ജി.സുധാകരൻ പറഞ്ഞു.
ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് ജി.സുധാകരനെ ഒഴിവാക്കിയതെന്ന ജില്ലാ സെക്രട്ടറിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു. ആലപ്പുഴയിൽ ജി.സുധാകരന് പോലും രക്ഷയില്ലെന്ന, സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ ഏരിയ കമ്മിറ്റിയംഗം ബിപിൻ സി.ബാബുവിന്റെ പരാമർശത്തോട്, അത് അയാൾ പറഞ്ഞതായി മാത്രം കണ്ടാൽ മതിയെന്നും സുധാകരൻ പ്രതികരിച്ചു.
Source link