സംഭൽ: നിർമാണങ്ങളിൽ മാറ്റം വരുത്തിയെന്ന് പുരാവസ്തു വകുപ്പ്

സംഭൽ: നിർമാണങ്ങളിൽ മാറ്റം വരുത്തിയെന്ന് പുരാവസ്തു വകുപ്പ് – Sambhal mosque dispute: ASI claims unauthorized alterations were made to Mughal-era mosque | India News | Malayalam News | Manorama Online | Manorama News

സംഭൽ: നിർമാണങ്ങളിൽ മാറ്റം വരുത്തിയെന്ന് പുരാവസ്തു വകുപ്പ്

മനോരമ ലേഖകൻ

Published: December 01 , 2024 03:58 AM IST

1 minute Read

സംഭൽ സന്ദർശിക്കാനുള്ള അഖിലേഷ് യാദവിന്റെ ശ്രമം പൊലീസ് തടഞ്ഞു

സംഭലിലെ ഷാഹി ജുമാ ജുമാ മസ്ജിദിനു മുന്നിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ സംഭലിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയ അഭിഭാഷക സർവേ നടന്ന ചന്ദൗസിയിൽ ഷാഹി ജുമാ മസ്ജിദിലെ നിർമാണങ്ങളിൽ പള്ളിക്കമ്മിറ്റി മാറ്റങ്ങൾ വരുത്തിയെന്നു പുരാവസ്തുവകുപ്പ്. 

വിവാദ സർവേയ്ക്ക് ഉത്തരവിട്ട ജില്ലാ കോടതിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. അതേസമയം, സർവേ റിപ്പോർട്ട് പുറത്തു വിടുന്നതും കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതും സുപ്രീം കോടതി കഴിഞ്ഞദിവസം തടഞ്ഞു. ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ മസ്ജിദ് കമ്മിറ്റിക്ക് സാവകാശം അനുവദിച്ചുകൊണ്ടാണിത്. മുഗൾ കാലത്തെ മസ്ജിദിനെ 1920–ൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതാണെന്ന് എഎസ്ഐ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അതിനു ശേഷം അനുമതിയോ അംഗീകാരമോ തേടാതെ പല മാറ്റങ്ങളും കെട്ടിടത്തിലുണ്ടായി. അമ്പലം തകർത്ത് 1526–ൽ പള്ളി നിർമിച്ചുവെന്നാണ് ഹിന്ദു സന്യാസി ഋഷിരാജ് ഗിരി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലുള്ളത്. സർവേയ്ക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയതിനെത്തുടർന്ന് വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടിരുന്നു.

English Summary:
Sambhal mosque dispute: ASI claims unauthorized alterations were made to Mughal-era mosque

40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-judiciary-highcourt 1id5084fd2k271nqio7hkib2ct mo-news-national-states-uttarpradesh mo-news-national-organisations0-archaeologicialsurveyofindia


Source link
Exit mobile version