INDIA

ഇപിഎഫ് പലിശ ഇനി ക്ലെയിം തീർപ്പാക്കുന്ന തീയതി വരെ

ഇപിഎഫ് പലിശ ഇനി ക്ലെയിം തീർപ്പാക്കുന്ന തീയതി വരെ – EPF: EPFO to Pay Interest on Claims Until Settlement Date | India News | Malayalam News | Manorama Online | Manorama News

ഇപിഎഫ് പലിശ ഇനി ക്ലെയിം തീർപ്പാക്കുന്ന തീയതി വരെ

മനോരമ ലേഖകൻ

Published: December 01 , 2024 04:07 AM IST

1 minute Read

തീർപ്പാക്കൽ എല്ലാ ദിവസവും

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ ഇപിഎഫ് ക്ലെയിം തീർപ്പാക്കുന്ന തീയതി വരെയുള്ള പലിശ ഇനി അംഗങ്ങൾക്ക് ലഭിക്കും. തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഇപിഎഫ്ഒ ട്രസ്റ്റി ബോർഡ് യോഗത്തിലാണ് തീരുമാനം. 24–ാം തീയതി വരെ തീർപ്പാക്കുന്ന ക്ലെയിമുകൾക്ക് തലേമാസം വരെയുള്ള പലിശ മാത്രമാണ് നിലവിൽ നൽകിയിരുന്നത്.

നിലവിൽ 25–ാം തീയതി മുതൽ മാസാവസാനം വരെ ക്ലെയിമുകൾ തീർപ്പാക്കാറില്ല. പുതിയ തീരുമാനപ്രകാരം, എല്ലാ ദിവസവും തീർപ്പാക്കും. രാജ്യത്ത് എവിട‌െനിന്ന് വേണമെങ്കിലും പെൻഷൻ സ്വീകരിക്കാൻ കഴിയുന്ന കേന്ദ്രീകൃത പെൻഷൻ പേയ്മെന്റ് സിസ്റ്റത്തിന്റെ പൈലറ്റ് പദ്ധതി കർണാൽ (ഹരിയാന), ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ പൂർത്തിയായതായി ഇപിഎഫ്ഒ ബോർഡിനെ അറിയിച്ചു. ജനുവരി 1 മുതൽ രാജ്യമാകെ നടപ്പാകും.

ഇപിഎഫ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമുള്ള ഇൻഷുറൻസ് ആനുകൂല്യം ഏപ്രിൽ 28 മുതൽ മുൻകാല പ്രാബല്യത്തോടെ നൽകാൻ തീരുമാനമായി. ഓട്ടോക്ലെയിമിന്റെ പരിധി 50,000 രൂപയായിരുന്നത് ഒരു ലക്ഷം രൂപയാക്കി. പാർപ്പിടം, വിവാഹം, വിദ്യാഭ്യാസം എന്നിവ കൂടി ഓട്ടോക്ലെയിമിന്റെ പരിധിയിൽ കൊണ്ടുവന്നിരുന്നു. ‌

English Summary:
EPF: EPFO to Pay Interest on Claims Until Settlement Date

7is4lcqnrirm315j8ct5cbtinr mo-business-insurance 40oksopiu7f7i7uq42v99dodk2-list mo-news-common-pension mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-mansukhlmandaviya


Source link

Related Articles

Back to top button