സന്ദീപിനെ പൂർണമനസോടെ സ്വീകരിച്ചു: കെ.മുരളീധരൻ

പാലക്കാട്: വിവാദങ്ങൾക്കിടെ സന്ദീപ് വാര്യർക്കൊപ്പം വേദി പങ്കിട്ട് കെ.മുരളീധരൻ. പാലക്കാട്ടെ പൊതുപരിപാടിക്കുശേഷം സന്ദീപിനെ ഷാൾ അണിയിച്ച്, സൗഹൃദം പങ്കുവച്ചു. ശ്രീകൃഷ്ണപുരം പഞ്ചായത്ത് മൾട്ടിപർപ്പസ് സൊസൈറ്റി വേദിയിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. മുരളീധരൻ ആയിരുന്നു ഉദ്ഘാടകൻ. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് ശ്രീകൃഷ്ണപുരം. സന്ദീപ് വാര്യർ ഇപ്പോൾ പാർട്ടിയുടെ ഭാഗമാണെന്നും പാർട്ടിയിലേക്കുവന്നവരെ സ്വീകരിക്കുമെന്നും മുരളീധരൻ പ്രതികരിച്ചു. പൂർണ മനസോടെയാണ് സന്ദീപിനെ സ്വീകരിച്ചതെന്നും പറഞ്ഞു.
‘ആനയെയും മോഹൻലാലിനെയും മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ല”
ശ്രീകൃഷ്ണപുരത്തെ പരിപാടിയിൽ മുരളീധരനെ വനോളം പുകഴ്ത്തി സന്ദീപ് വാര്യർ. ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്. ആനയെയും മോഹൻലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല. ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം. മുരളീധരൻ സഹോദര തുല്യനാണ്. പഴയ പ്രത്യയശാസ്ത്രത്തിന്റെ പേരിൽ മുരളീധരനെ വിമർശിച്ചിട്ടുണ്ട്. താനിപ്പോൾ കോൺഗ്രസുകാരനാണ്. മുരളിയേട്ടനും കോൺഗ്രസിനും ഒപ്പം ഇനി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Source link