KERALAMLATEST NEWS
ജെസിബി കാണാൻ പോയി, തെങ്ങ് ദേഹത്ത് വീണ് പത്തുവയസുകാരന് ദാരുണാന്ത്യം
കണ്ണൂർ: പഴയങ്ങാടിയിൽ തെങ്ങ് ദേഹത്ത് വീണ് പത്തുവയസുകാരന് ദാരുണാന്ത്യം. പഴയങ്ങാടി വെങ്ങര കക്കാടപ്പുറത്ത് കെ പി മൻസൂർ – സമീറ ദമ്പതികളുടെ മകൻ ഇ എൻ പി മുഹമ്മദ് നിസാൽ ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിൽ തെങ്ങ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്നത് കാണാൻ എത്തിയതായിരുന്നു നിസാൽ. എന്നാൽ തെങ്ങ് വീഴുന്ന ദിശ മാറുകയും നിസാൽ നിൽക്കുന്ന ഭാഗത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ നിസാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുട്ടം മാപ്പിള യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സഹോദരങ്ങൾ: നിഹാൽ നിയാസ് (വിദ്യാർത്ഥികൾ).
Source link