ASTROLOGY

സമ്പൂർണ നക്ഷത്രഫലം 1 ഡിസംബർ 2024


തൊഴിൽ രംഗത്ത് ചില രാശിക്കാർക്ക് ഇന്ന് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ചിലർക്ക് തൊഴിൽ നേട്ടങ്ങളും ഉണ്ടാകും. ചിലർക്ക് ഇന്ന് നല്ല വാർത്തകൾ ലഭിക്കും. ബിസിനസിൽ ലാഭവും നഷ്ടവും ഇടകലർന്നു വന്നേക്കാം. സ്വത്ത് കാര്യങ്ങളിൽ തീരുമാനമാകുന്ന രാശിക്കാരുണ്ട്. ചിലരുടെ കുടുംബ പ്രശ്നങ്ങൾ ഇന്നത്തോടെ അവസാനിക്കും. ദാമ്പത്യത്തിൽ സൗന്ദര്യപ്പിണക്കങ്ങൾക്ക് സാധ്യതയുള്ളവരുണ്ട്. ഇത്തരം പ്രശ്നങ്ങൾ വൈകുന്നേരത്തോടെ അവസാനിക്കുകയും ചെയ്യും. നിങ്ങളുടെ ഫലമറിയാൻ വിശദമായി വായിക്കാം സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ദിവസമാണ്. പുറത്ത് നിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കേണ്ടി വരും. ഇല്ലെങ്കിൽ ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ജോലിസ്ഥലത്ത് എതിരാളികൾ തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. അതിനാൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ സാഹചര്യങ്ങൾ നിങ്ങൾക്ക് ദോഷകരമായി ഭവിച്ചേക്കാം. വൈകുന്നേര സമയം കുടുംബത്തോടും കുട്ടികളോടുമൊപ്പം ചെലവിടും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)രാവിലെ മുതൽ ചില നല്ല വാർത്തകൾ നിങ്ങളെ തേടി വരാം. ഇത് വളരെയധികം സന്തോഷം നൽകും. മറ്റുള്ളവരുടെ മോശം സംസാരം അവഗണിക്കുന്നതാണ് നല്ലത്. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് പല തരം തടസ്സങ്ങളും നേരിടേണ്ടതായി വരും. പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കാൻ സാധിക്കാതെ വരികയും ചെയ്യും, എന്നാൽ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഇവ പരിഹരിക്കാനും സാധിക്കും. ബിസിനസിൽ അനുഭവ പരിചയമുള്ള ഒരു വ്യക്തിയുടെ ഉപദേശം ഇന്ന് നിങ്ങൾക്ക് ഗുണം ചെയ്യും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)പ്രധാന ജോലികളിൽ അശ്രദ്ധ കാണിച്ചാൽ വലിയ നഷ്ടം നേരിടാൻ സാധിക്കും. അയൽക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ പ്രശ്നം നിയമപരമായി കൈകാര്യം ചെയ്യുന്നതിലേയ്ക്ക് നീങ്ങിയേക്കാം. വൈകുന്നേരം കുടുംബാംഗങ്ങൾക്കൊപ്പം മംഗളകരമായ പരിപാടികളുടെ ഭാഗമാകാൻ അവസരമുണ്ടാകും. ഇന്ന് അർഹരായ ആളുകളെ സഹായിക്കാൻ നിങ്ങൾ മുമ്പോട്ട് വരും. മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുകയും ചെയ്യും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)പങ്കാളിയുമായുള്ള പ്രശ്നങ്ങൾ കുടുംബാംഗങ്ങളുടെ സഹായത്തോടെ പരിഹരിക്കാൻ സാധിക്കും. ശേഷം പങ്കാളിയുമായി സമയം ചെലവിടുകയും ചെയ്യും, ഇത് ബന്ധം ദൃഢമാക്കാൻ സഹായിക്കും. പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസിൽ നിന്ന് ലാഭം ഉണ്ടാകും. ഇന്ന് പൊതുവെ കഠിനാധ്വാനം കൂടുതൽ വേണ്ട ദിവസമാണ്. എങ്കിൽ മാത്രമേ നേട്ടങ്ങൾ ഉണ്ടാകൂ. വൈകുന്നേരം ഒരു സുഹൃത്തിനായി കുറച്ച് പണം ക്രമീകരിക്കേണ്ടി വന്നേക്കാം.ചിങ്ങം (മകം, പൂരം, ഉത്രം ¼)സത്യസന്ധതയോടെ ചെയ്യുന്ന പ്രവർത്തികളില്ലെല്ലാം വിജയം ഉണ്ടാകും. കഠിനാധ്വാനവും പരിശ്രമവും ഇന്ന് നിങ്ങൾക്ക് വലിയ നേട്ടങ്ങൾ നൽകും. ഇന്ന് നിക്ഷേപങ്ങൾ നടത്താൻ നല്ല ദിവസമല്ല. ഇത് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വെക്കാം. ഇല്ലെങ്കിൽ വലിയ നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി കുറച്ച് സമയം ചെലവിടും. സംസാരിക്കുന്ന സമയത്ത് അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാനിടയുണ്ട്. എന്നാൽ നിങ്ങളുടെ സംസാരം സൗമ്യമായി നിലനിർത്തിയാൽ പല പ്രശ്നങ്ങളും ഒഴിവാക്കൻ സാധിക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)ഇന്ന് നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം പ്രസന്നമായിരിക്കും. ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് ഉണ്ടാകും. ആരോടെങ്കിലും കടം ചോദിച്ചിട്ടുണ്ടെങ്കിൽ ഇന്ന് അത് എളുപ്പത്തിൽ ലഭിക്കും. വിദേശത്ത് താമസമാക്കിയ ഒരു ബന്ധുവിൽ നിന്ന് ഇന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കും. വസ്തു ഇടപാട് നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിന്റെ രേഖകളടക്കം എല്ലാം വിശദമായി പരിശോധിച്ചുറപ്പിക്കുമാ. ഇല്ലെങ്കിൽ ഭാവിയിൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)വൈകുന്നേരം ചില സുപ്രധാന വിവരങ്ങൾ നിങ്ങളെ തേടിയെത്താം. ഇതിൽ അസ്വസ്ഥരാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു സുഹൃത്തിന്റെ സഹായത്തോടെ തീർപ്പാകാതെ കിടന്നിരുന്ന ചില ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. കുട്ടികളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിച്ചേക്കും. സാമ്പത്തിക സ്ഥിതി ഇന്ന് മെച്ചപ്പെടും. നഷ്ടമായെന്ന് കരുതിയ ഒരു വസ്തു ഇന്ന് തിരികെ ലഭിക്കുന്നത് വഴി നിങ്ങളുടെ സന്തോഷത്തിന് അതിരുകളുണ്ടാകില്ല.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ഇന്ന് നിങ്ങൾക്ക് താരതമ്യേന അധ്വാനം കുറവുള്ള ദിവസമായിരിക്കും. എങ്കിലും തിരക്കേറിയ ദിവസമായിരിക്കും. അതുകൊണ്ട് തന്നെ കുടുംബത്തിനായി സമയം കണ്ടെത്താൻ സാധിച്ചെന്ന് വരില്ല. ഇക്കാര്യത്തിൽ പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. ഇന്ന് പുതിയ ചില കാര്യങ്ങൾക്ക് തുടക്കം കുറിക്കാനിടയുണ്ട്. ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.ധനു (മൂലം, പൂരാടം, ഉത്രാടം ¼)രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കും. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ താല്പര്യം പ്രകടമാക്കും. കുട്ടികൾ സാമൂഹിക പ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം പ്രകടമാക്കും. ഇന്ന് സാമ്പത്തിക ചെലവുകൾ വർധിച്ചേക്കും. പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകും. പരിചയമുള്ള ഒരു വ്യക്തിയിൽ നിന്ന് ഗുണകരമായ വാർത്തകൾ ലഭിച്ചേക്കും. ചില ജോലികൾ ഇന്നുതന്നെ പൂർത്തിയാക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കുന്നതാണ്.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)ചെറിയ കുടുംബ പ്രശ്നങ്ങൾ വീണ്ടും തലയുയർത്താൻ സാധ്യതയുണ്ട്. ഇതുമൂലം നിങ്ങൾ അസ്വസ്ഥരായി കാണപ്പെടും. എന്നാൽ ഈ പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കപ്പെടും. കുടുംബത്തിലെ ഒരംഗത്തിന്റെ മോശം ആരോഗ്യം മൂലം ആശങ്ക വർധിക്കാനിടയുണ്ട്. ഇതിനായി കുറച്ചധികം പണവും ചെലവഴിക്കേണ്ടി വരും. മാത്രമല്ല നിങ്ങളുടെ ദൈനംദിനാവശ്യങ്ങൾക്കായുള്ള സാമ്പത്തിക ചെലവുകളും ഇന്ന് കൂടാനിടയുണ്ട്. ചിന്തപൂർവം ധനോപയോഗം നടത്തുക.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)തൊഴിൽ തേടുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. മികച്ച അവസരങ്ങൾ ഉടൻ തന്നെ നിങ്ങളെ തേടിയെത്തും. ഏറെ നാളായി കാത്തിരുന്ന ജോലിയിൽ പ്രവേശിക്കാനുള്ള വാർത്ത ലഭിച്ചേക്കാം. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം ലഭിക്കാൻ കൂടുതൽ കഠിനാധ്വാനം വേണ്ടി വന്നേക്കാം. സ്വത്ത് സംബന്ധമായ പ്രശ്നങ്ങളിൽ തീരുമാനമാകും. ഇന്ന് കുടുംബത്തിൽ ചില ആഘോഷ പരിപാടികൾ നടക്കാനിടയുണ്ട്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)ബിസിനസിൽ അടുത്തിടെ കൊണ്ടുവന്ന മാറ്റങ്ങൾ വഴി നിങ്ങൾക്ക് നേട്ടമുണ്ടാകും. ലാഭം ഇരട്ടിയാകും. സുഹൃത്തുക്കൾക്കൊപ്പം ഇന്ന് സമയം ചെലവിടാനിടയുണ്ട്. സർക്കാർ ജോലിക്കാർ വഴി നിങ്ങൾക്ക് നേട്ടമുണ്ടാകും. ചില കാര്യങ്ങൾ പൂർത്തിയാക്കാൻ അവരുടെ s തൊഴിൽ നേട്ടം പ്രതീക്ഷിക്കാം. ചില ജോലികൾ പൂർത്തിയാക്കാൻ ആരുടെ മേലും സമ്മർദ്ദം ചെലുത്താതിരിക്കുക. ഇത് സ്ഥിതിഗതികൾ വഷളാകാൻ കാരണമായേക്കും. അമ്മയ്ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം, ശ്രദ്ധിക്കണം.


Source link

Related Articles

Back to top button