INDIALATEST NEWS

‘ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ വധിക്കും’: പപ്പു യാദവിന് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി

‘ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ വധിക്കും’; ‘ബാഹുബലി’യ്ക്കും ബിഷ്ണോയി സംഘത്തിന്റെ ഭീഷണി? – Pappu Yadav Receives Chilling Death Threat, Bishnoi Gang Claims 24-Hour Deadline | Latest News, Malayalam News | Manorama Online | Manorama News

‘ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ വധിക്കും’: പപ്പു യാദവിന് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി

മനോരമ ലേഖകൻ

Published: November 30 , 2024 09:06 PM IST

1 minute Read

പപ്പു യാദവ്

പട്ന ∙ ബാഹുബലി നേതാവ് പപ്പു യാദവ് എംപിക്കു വീണ്ടും വധഭീഷണി. ബിഷ്ണോയി അധോലോക സംഘാംഗമെന്ന് അവകാശപ്പെട്ടയാളാണു വാട്സാപിലൂടെ ഭീഷണി സന്ദേശമയച്ചത്. പാക്കിസ്ഥാനിലെ ‘92’ കോഡിലുള്ള മൊബൈൽ നമ്പരിൽ നിന്നായിരുന്നു സന്ദേശം. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ വധിക്കുമെന്നും അതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായെന്നുമാണു ഭീഷണി. 
ഏഴു സെക്കൻഡ് ദൈർഘ്യമുള്ള സ്ഫോടന വിഡിയോ ഉൾപ്പെടെയാണു ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ബിഷ്ണോയി സംഘത്തിൽ നിന്നുള്ള ഭീഷണിയെ തുടർന്നു നവംബർ 25നു പപ്പു യാദവിനു സുഹൃത്ത് ബുള്ളറ്റ് പ്രൂഫ് ആഡംബര കാർ സമ്മാനിച്ചിരുന്നു. ബിഹാറിലെ പൂർണിയയിൽ നിന്നുള്ള ലോകസഭാംഗമായ രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ്, സ്വതന്ത്രനായാണ് ഇത്തവണ വിജയിച്ചത്.

English Summary:
Pappu Yadav V/S Bishnoi Gang: Bahubali leader and MP Pappu Yadav receives another death threat via WhatsApp, allegedly from the Bishnoi gang. This time, the threat includes a video of an explosion and claims the assassination will happen within 24 hours

mo-news-common-latestnews mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 7v36vgl3echscn72jl6njvketo 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-bihar mo-crime-lawrencebishnoi


Source link

Related Articles

Back to top button