□സുവർണ ജൂബിലി ഓഫീസിന്റെ ഉദ്ഘാടകൻ ബംഗാൾ ഗവർണർ ആനന്ദബോസ്
തൃശൂർ: വാർത്തയിൽ നിലാവിന്റെ തെളിച്ചവുമായി നൂറ്റിപതിനാലാം വർഷത്തിലേക്ക് പ്രവേശിക്കുന്ന കേരളകൗമുദിക്ക് തൃശൂരിന്റെ മണ്ണിൽ അമ്പതാണ്ടിന്റെ നിറവ്. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ സുവർണജൂബിലി ആഘോഷവും പുതിയ ഓഫീസിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 11ന് തൃശൂർ പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ പശ്ചിമബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് നിർവഹിക്കും. ഗവർണറെ കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി ഉപഹാരം നൽകി ആദരിക്കും.
‘സുവർണ മധുരം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ റവന്യൂ മന്ത്രി അഡ്വ.കെ.രാജൻ അദ്ധ്യക്ഷനാകും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ സ്വാഗതവും ആമുഖപ്രഭാഷണവും നടത്തും. 114 വിശിഷ്ട വ്യക്തിത്വങ്ങളുടെ വിജയകഥകളുടെ സമാഹാരമായ ‘അമേസിംഗ് മൈൻഡ്‌സ് ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം നോർക്ക റൂട്ട്‌സ് ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ.മേനോന് നൽകി ഗവർണർ സി.വി.ആനന്ദബോസ് നിർവഹിക്കും. സാമൂഹിക, സാംസ്‌കാരിക, വാണിജ്യമേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കും. തൃശൂർ സ്വരാജ് റൗണ്ടിലെ പാറമേക്കാവ് പത്തായപ്പുര ബിൽഡിംഗിൽ ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം കേരളകൗമുദി ജോയിന്റ് മാനജിംഗ് ഡയറക്ടർ ദർശൻ രവി നിർവഹിക്കും.
Source link