ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ മേടിച്ചു തന്ന സ്യൂട്ട്: അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സുരേഷ് ഗോപി

ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ മേടിച്ചു തന്ന സ്യൂട്ട്: അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സുേരഷ് ഗോപി | Suresh Gopi Young
ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ മേടിച്ചു തന്ന സ്യൂട്ട്: അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സുരേഷ് ഗോപി
മനോരമ ലേഖകൻ
Published: November 30 , 2024 03:15 PM IST
Updated: November 30, 2024 03:37 PM IST
1 minute Read
സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം
കുട്ടിക്കാലത്തെ മനോഹരമായ ഓർമ പങ്കുവച്ച് നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ സ്യൂട്ട് മേടിച്ച തന്ന ധരിച്ചുള്ള ചിത്രമാണ് സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം നിൽക്കുന്ന സുരേഷ് ഗോപിയെ ആണ് ചിത്രത്തിൽ കാണാനാവുക.
‘‘മധുരമുള്ള ഓര്‍മകള്‍. ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ ഒരു സ്യൂട്ട് മേടിച്ചു തന്നതിന്റെ സന്തോഷം ഞങ്ങളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. അതും ഇട്ടു കൊണ്ട് ആദ്യമായി മദ്രാസ് നഗരത്തില്‍ ഇറങ്ങിയത് ഇന്നും ഓര്‍മകളില്‍ ഭദ്രം.’’–സുരേഷ് ഗോപിയുടെ വാക്കുകൾ. അമ്മയ്ക്ക് അരികിൽ വലതുവശത്തു നിൽക്കുന്ന കോട്ടിട്ട കുട്ടിയാണ് സുരേഷ് ഗോപി. സുഭാഷ് ഗോപി, സുനിൽ ഗോപി, സനിൽ ഗോപി എന്നിവരെയും ചിത്രങ്ങളിൽ കാണാം.
1958 ജൂൺ 26ന് ആലപ്പുഴയിൽ സിനിമാ വിതരണക്കാരനായ കെ. ഗോപിനാഥൻ പിള്ളയുടെയും വി. ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായിട്ടായിരുന്നു സുരേഷ് ഗോപിയുടെ ജനനം.
1965ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി ബാലതാരമായി അരങ്ങേറ്റം കുറിച്ചത്.
English Summary:
Suresh Gopi shared a beautiful memory from his childhood.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 72f8nolk02v0s8u6e8etpsjsmk mo-entertainment-movie-sureshgopi
Source link