ASTROLOGY

വീടുകളിൽ ചെടി വളർത്താറുണ്ടോ? ഭാഗ്യവും ദൗർഭാഗ്യവും നൽകുന്ന ചെടികൾ

വീടുകളിൽ ചെടി വളർത്താറുണ്ടോ? ഭാഗ്യവും ദൗർഭാഗ്യവും നൽകുന്ന ചെടികൾ– Lucky Plants vs. Unlucky Plants: Feng Shui & Vastu Shastra Guide

വീടുകളിൽ ചെടി വളർത്താറുണ്ടോ? ഭാഗ്യവും ദൗർഭാഗ്യവും നൽകുന്ന ചെടികൾ

ഡോ. പി.ബി. രാജേഷ്

Published: November 30 , 2024 03:26 PM IST

1 minute Read

തുളസി, ഓർക്കിഡ്, മണിപ്ലാൻറ്, സ്നേക്ക് പ്ലാൻറ്, ലക്കിബാംബു, പന, കറ്റാർ വാഴ, താമര തുടങ്ങിയ ചെടികൾ വീടുകളിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരും

Image Credit: Grumpy Cow Studios/ Istock

ചില ചെടികൾ വീട്ടിൽ നിന്നാൽ ഐശ്വര്യമുണ്ടാവുകയും മറ്റു ചിലത് പല ബുദ്ധി മുട്ടുകൾക്കും കാരണമായി മാറുകയും ചെയ്യും. അതിനാൽ ഫെങ്ഷൂയി നിർദേശിക്കുന്ന ഈ ചെടികൾ പരിപാലിച്ചാൽ വീട്ടിലേക്ക് പോസിറ്റീവ് എനർജി വരുന്നതാണ്. തുളസി, ഓർക്കിഡ്, മണിപ്ലാൻറ്, സ്നേക്ക് പ്ലാൻറ്, ലക്കിബാംബു, പന, കറ്റാർ വാഴ, താമര തുടങ്ങിയ ചെടികൾ വീടുകളിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നാണ് ഫെങ് ഷൂയി പറയുന്നത്. 

നമ്മുടെ വാസ്തുശാസ്ത്രവും വീട്ടുവളപ്പിൽ നടേണ്ട ചെടികളെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. ഫലവൃക്ഷങ്ങൾ ഏതു ഭാഗത്തും നടാം. പുരയ്ക്കു മീതെ വന്നാൽ പൊന്നു കായ്ക്കുന്ന മരമാണെങ്കിലും അത് വെട്ടിക്കളയണമെന്നാണ്. കാതലുള്ള മരങ്ങൾ വീടിനടുത്ത് നടാം. അല്ലാത്തവ പറമ്പിന്റെ  അതിർത്തിയോട് ചേർന്ന് നടുന്നതാണ് നല്ലത്.

ബോൺസായി ചെടികൾ വീട്ടിൽ വച്ചാൽ അത് വളർച്ച മുരടിക്കാൻ കാരണമാകുമെന്നാണ് ഫെങ് ഷൂയി പറയുന്നത്. പല ചെടികൾക്കും വിഷമുള്ള പൂക്കളും ഇലകളുമുണ്ടാകും. അങ്ങനെയുള്ള ചെടികളും വീടുകളിൽ വളർത്തുന്നത് ഒഴിവാക്കണം. മണമില്ലാത്തതും കൂർത്ത മുള്ളുകളുള്ളതുമായ ബൊഗൈൻവില്ല ചെടികളും വീട്ടിൽ വളർത്താൻ പാടില്ലാത്തതാണ്.

English Summary:
Discover which plants bring luck and misfortune to your home according to Feng Shui and Vastu Shastra. Learn about plants that attract positive energy and those that should be avoided.

mo-astrology-badluck mo-astrology-luckythings 30fc1d2hfjh5vdns5f4k730mkn-list mo-astrology-goodluck mo-astrology-fengshui dr-p-b-rajesh 7os2b6vp2m6ij0ejr42qn6n2kh-list 2t2oi5rf1h0fm36s40b6gvp7


Source link

Related Articles

Back to top button