സ്‌കൂൾ ബസിടിച്ച് ചികിത്സയിലായിരുന്ന ആറ് വയസുകാരി മരിച്ചു

തൃശൂർ: സ്‌കൂൾ ബസിടിച്ച് ചികിത്സയിലായിരുന്ന ആറ് വയസുകാരി മരിച്ചു. എരിമയൂർ സെന്റ് തോമസ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ത്രിതിയയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.

സ്‌കൂൾ ബസിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇതേ ബസ് തന്നെയാണ് കുട്ടിയെ ഇടിച്ചത്. കുട്ടി റോഡ് മുറിച്ചുകടക്കുന്നത് ഡ്രൈവർ കണ്ടില്ല. ഇതാണ് അപകടത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം.

അതേസമയം, എറണാകുളത്ത് കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. എറണാകുളം ചക്കരപ്പറമ്പിൽ ദേശീയ പാതയിലാണ് അപകടമുണ്ടായത്.തമിഴ്നാട്ടിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.


Source link
Exit mobile version