വാരാണസിയിൽ റെയിൽവേ സ്റ്റേഷനു സമീപം തീപിടിത്തം; 200 വാഹനങ്ങൾ കത്തിനശിച്ചു, വിഡിയോ- A massive fire engulfed the parking lot of Varanasi Junction Railway Station, destroying nearly 200 two-wheelers | Manorama News | Manorama Online
വാരാണസി റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം; 200 വാഹനങ്ങൾ കത്തിനശിച്ചു– വിഡിയോ
ഓൺലൈൻ ഡെസ്ക്
Published: November 30 , 2024 02:08 PM IST
1 minute Read
ഉത്തര്‍പ്രദേശിലെ വാരാണസി ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയിൽ ഉണ്ടായ തീപിടുത്തം (Photo:PTI)
ലക്നൗ∙ ഉത്തര്‍പ്രദേശിലെ വാരാണസി ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയിൽ വൻ തീപിടുത്തം. ഇരുന്നൂറോളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. പന്ത്രണ്ടോളം ഫയര്‍ എൻജിനുകൾ എത്തിയാണ് തീയണച്ചത്. റെയില്‍വേ പൊലീസും ആര്‍പിഎഫും പ്രാദേശിക പൊലീസും സ്ഥലത്തെത്തി.
ഷോര്‍ട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബൈക്കുകള്‍ക്കൊപ്പം സൈക്കിളുകളും കത്തിനശിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ ഭൂരിപക്ഷവും റെയിൽവേ ജീവനക്കാരുടേതാണ്. അപകടത്തിൽ ആളപായമില്ല.
English Summary:
Varanasi Railway Station Fire: A massive fire engulfed the parking lot of Varanasi Junction Railway Station in Uttar Pradesh.
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-auto-modeoftransport-railway mo-news-world-countries-india-indianews mo-news-national-states-uttarpradesh 5hhasb7ibms7gv71tfbn3ibldo mo-news-national-states-uttarpradesh-varanasi mo-news-common-fire
Source link