KERALAMLATEST NEWS

വാഹനമോഷ്ടാവ് പിടിയിൽ

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാവ് പൊലീസ് പിടിയിൽ. കോതമംഗലം തങ്കളം ബൈപ്പാസ് പരിസരത്ത് നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച ഇടുക്കി കമ്പംമേട്ട് സ്വദേശി പുളിക്കപിടികയിൽ റോഷൻ ആന്റണിയെയാണ് (29) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് രാത്രി നേര്യമംഗലം സ്വദേശി ബേസിൽ ബേബി എന്നയാളുടെ സ്‌കൂട്ടർ കോതമംഗലം ഭാഗത്ത് നിന്ന് മോഷ്ടിച്ചു കടന്നുകളഞ്ഞ പ്രതിയെ കോതമംഗലം പൊലീസ് ഇൻസ്‌പെക്ടർ ബിജോയ് പി.ടിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വ്യാഴാഴ്ച തോപ്പുംപടി ഭാഗത്തുനിന്നും അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ 40 ഓളം മോഷണക്കേസുകളും ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുകളും അടിപിടി കേസുകളും നിലവിലുണ്ട്. എസ് .ഐ ഷാഹുൽഹമിദ്, മൊയ്ദിൻകുട്ടി,എസ് .സി. പി ഒ മാരായ സലിം പി.ഹസ്സൻ, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Source link

Related Articles

Back to top button