തീരസംരക്ഷണ സേനയുടെ രഹസ്യ വിവരങ്ങൾ പാക്ക് ചാരന് കൈമാറി; ദിവസക്കൂലി 200 രൂപ, ഗുജറാത്ത് സ്വദേശി പിടിയിൽ

200 ദിവസക്കൂലിക്ക് തീരസംരക്ഷണ സേനയുടെ രഹസ്യ വിവരങ്ങൾ പാക്ക് ചാരന് കൈമാറി; ഗുജറാത്ത് സ്വദേശി പിടിയിൽ – Latest News | Manorama Online
തീരസംരക്ഷണ സേനയുടെ രഹസ്യ വിവരങ്ങൾ പാക്ക് ചാരന് കൈമാറി; ദിവസക്കൂലി 200 രൂപ, ഗുജറാത്ത് സ്വദേശി പിടിയിൽ
ഓൺലൈൻ ഡെസ്ക്
Published: November 30 , 2024 11:21 AM IST
Updated: November 30, 2024 11:26 AM IST
1 minute Read
Image Credits: Rawf8/Istockphoto.com
ന്യൂഡൽഹി∙ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ തന്ത്രപ്രധാന വിവരങ്ങൾ പാക്കിസ്ഥാൻ ഏജന്റിന് കൈമാറിയ ഗുജറാത്ത് സ്വദേശി ദിപേഷ് ഗോഹിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ. തുറമുഖ പട്ടണമായ ദ്വാരകയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇയാൾ 200 രൂപ ദിവസക്കൂലിക്കാണ് വിവരങ്ങൾ കൈമാറിയിരുന്നത്. ഇപ്രകാരം 42,000 രൂപയാണ് ഇയാൾ പാക്ക് ഏജന്റിൽ നിന്ന് കൈപ്പറ്റിയത്.
ഫെയ്സ്ബുക്കിലൂടെയാണ് പാക്കിസ്ഥാൻ ഏജന്റ് അസിമയെ ദിപേഷ് പരിചയപ്പെടുന്നത്. പിന്നീട് ഇയാളുടെ നിർദേശപ്രകാരം തുറമുഖത്തെ തന്ത്രപ്രധാന വിവരങ്ങളും ഫോട്ടോകളും ശേഖരിക്കുകയും കൈമാറുകയുമായിരുന്നു. ഇന്ത്യൻ തീരസംരക്ഷണ സേനയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ കൂടുതലും കൈമാറിയിരുന്നത്. വാട്സാപ്പിലൂടെ തീരസംരക്ഷണസേനയുടെ കപ്പലുകളുടെ വിഡിയോകളും ഇയാൾ അയച്ചുനൽകിയിരുന്നു.
‘‘ഓഖയിൽ നിന്നുള്ള ഒരാൾ തീരസംരക്ഷണ സേനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമായി വാട്ട്‌സാപ്പ് വഴി പങ്കിടുന്നതായി വിവരം ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷത്തിൽ ദിപേഷ് പിടിയിലായി. ദിപേഷ് സമ്പർക്കം പുലർത്തിയിരുന്ന നമ്പർ പാക്കിസ്ഥാനിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി.’’–ഗുജറാത്ത് ഭീകരവാദ വിരുദ്ധ സ്ക്വാഡ് ഓഫിസർ കെ.സിദ്ധാർഥ് പറഞ്ഞു.
അക്കൗണ്ടില്ലാത്തതിനാൽ പണം ദിപേഷിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. വെൽഡിങ് ജോലിക്കുള്ള പണമാണെന്നാണ് ഇയാൾ സുഹൃത്തിനോട് പറഞ്ഞിരുന്നത്.
English Summary:
Gujarat man acted as a spy for Pakistan- Gujarat man arrested for allegedly sharing sensitive Indian Coast Guard information with a Pakistani agent via WhatsApp.
mo-news-common-coast-guard mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 4durasvsrtlk7m39a11cpsk9eg mo-news-national-states-gujarat
Source link