KERALAM
ഭിന്നശേഷി ജീവനക്കാരുടെ അലവൻസ് കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ ജീവനക്കാരുടെ സ്പെഷ്യൽ അലവൻസ് വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. 800 രൂപ ലഭിക്കുന്നവർക്ക് 1000 രൂപയാക്കി. 600 രൂപയുള്ളവർക്ക് 800 ആക്കി. സർക്കാർ സർവീസിലുള്ള 40% വരെ ഭിന്നശേഷിക്കാരായ ജീവനക്കാരുടെ സ്പെഷ്യൽ അലവൻസ് 1000 രൂപയിൽ നിന്ന് 1100 രൂപയാക്കി.
Source link