ലോകമത പാർലമെന്റിൽ സബ്രീന ശ്രദ്ധേയയാകുന്നു

വത്തിക്കാൻ സിറ്റി. വത്തിക്കാനിൽ ഇന്ന് സർവ്വ മത പാർലമെന്റ് ആരംഭിക്കുമ്പോൾ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ രചിച്ച സർവ്വമത സമ്മേളന ശതാബ്ദി യെക്കുറിച്ചുള്ള പുസ്തകത്തിന്റെ ഇറ്റാലിയൻ പരിഭാഷ നിർവഹിച്ചതാകട്ടെ ഇറ്റാലിയൻ സ്വദേശിനിയായ ഡോ.സബ്രീന ലീ.ഇന്ന് ഈ പുസ്തകം പ്രകാശനം ചെയ്യുന്നുണ്ട്.സ്വാമിയുടെ പുസ്തകത്തിന്റെ ഇംഗ്ളീഷിലേക്ക് മൊഴിമാറ്റിയ രചനയാണ് സബ്രീന ഇറ്റാലിയനിലാക്കിയത്..

ഭർത്താവും തലശേരി സ്വദേശിയുമായ അബ്ദുൾ ലത്തീഫിൽ നിന്നാണ് ഗുരുവിനെക്കുറിച്ചുള്ള വിവരങ്ങൾ സബ്രീന അറിയുന്നത്.തുടർന്ന് കൂടുതൽ പഠനങ്ങൾ നടത്തി. ഗുരുവിന്റെ ആത്മോപദേശ ശതകം ഇതിനോടകം സബ്രീന ഇറ്റാലിയൻ ഭാഷയിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു..ഖുറാനും ഭഗവദ് ഗീതയും

ഇതോടൊപ്പം പരിഭാഷപ്പെടുത്തുകയുണ്ടായി.ഗുരുവിന്റെ ദർശനമാല ഇപ്പോൾ പരിഭാഷപ്പെടുത്തി വരികയാണ്.


Source link
Exit mobile version