ബി.ജെ.പി സംസ്ഥാന സംഘടനാപർവ്വം ഇന്ന്

തിരുവനന്തപുരം:പാർട്ടി സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.ജെ.പി.യുടെ സംസ്ഥാന സംഘടനാപർവ്വം യോഗം ഇന്ന് ഹോട്ടൽ ഹൈസിന്തിൽ ചേരും.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. രാവിലെ 11ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചുഗ് ഉദ്ഘാടനം ചെയ്യും.

പാർട്ടി സംസ്ഥാന ഭാരവാഹികൾക്ക് പുറമെ ജില്ലാ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും ജില്ലകളിലേയും സംസ്ഥാനത്തേയും സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള വരണാധികാരികളുമാണ് യോഗത്തിൽ പങ്കെടുക്കുക. സംഘടനാ തിരഞ്ഞെടുപ്പ് നടപടികൾ ഫെബ്രുവരിയിൽ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. അത് മാർച്ച് വരെ നീട്ടാനാണ് ആലോചിക്കുന്നത്. ഇതനുസരിച്ചുള്ള തിരഞ്ഞെടുപ്പ് കലണ്ടറിന് യോഗം രൂപം നൽകിയേക്കും. ഇന്നത്തെ യോഗത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് മാത്രമാണ് ചർച്ച ചെയ്യുക.


Source link
Exit mobile version