1500 കോടി കൂടി വായ്‌പയെടുക്കും

തിരുവനന്തപുരം:നടപ്പ് സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ 1500 കോടി കൂടി വായ്പയെടുക്കും. ഡിസംബർ 3ന് റിസർവ്വ് ബാങ്കിന്റെ മുംബയ് കേന്ദ്രത്തിൽ ബോണ്ടുകൾ ഇറക്കും. ഇതോടെ നടപ്പ് സാമ്പത്തിക വർഷം എടുക്കുന്ന വായ്പ 27,​747കോടി രൂപയാകും.

നടപ്പ് വർഷം എടുക്കാവുന്ന വായ്പ 31,​712കോടിയാണ് . 37,512 കോടി രൂപയാണ് അർഹമായ വായ്പാപരിധി. ഇതിൽ നിന്ന് കിഫ്ബി, സാമൂഹ്യക്ഷേമ പെൻഷൻ, ട്രഷറി നീക്കിയിരുപ്പ് തുടങ്ങിയവയുടെ പേരിൽ 9,​000കോടി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. എങ്കിലും ഒാണക്കാലത്ത് സംസ്ഥാനത്തിന്റെ അപേക്ഷ പരിഗണിച്ച് 4,​200കോടി അധിക വായ്പയ്ക്ക് അനുമതി നൽകി. ഇതുൾപ്പെടെയാണ് ഇൗ വർഷം 31,​712 കോടിയുടെ വായ്പാനുമതി. ഇതിൽ 21,​253 കോടി ഡിസംബർ വരെയുള്ള വായ്പാപരിധിയാണ്. ഇത് സെപ്തംബറിൽ തന്നെ എടുത്തു തീർന്നു. അതോടെ പ്രത്യേകാനുമതി തേടി അടുത്ത വർഷം ജനുവരി മുതൽ മാർച്ച് വരെ എടുക്കാവുന്ന വായ്പയിൽ നിന്നാണ് നിലവിൽ കടമെടുക്കുന്നത്. ഇതുമൂലം സാമ്പത്തിക വർഷാവസാനം കടുത്ത പ്രതിസന്ധി വരുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷാവസാനം സർക്കാർ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങാവുന്ന സാഹചര്യമുണ്ടായിരുന്നു.


Source link
Exit mobile version