KERALAMLATEST NEWS
കൊടകര കള്ളപ്പണക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്
തൃശൂർ: കൊടകര കള്ളപ്പണക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട അഡിഷണൽ സെഷൻസ് കോടതി. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണം.
ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിൽ തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘത്തലവനായ ഡിവൈ.എസ്.പി വി.കെ.രാജു കോടതിയെ സമീപിച്ചിരുന്നു.
ഇന്ന് തിരൂർ സതീഷിന്റെ മൊഴിയെടുക്കും. സത്യമായ കാര്യങ്ങളേ താൻ ചെയ്തിട്ടുള്ളൂവെന്നും പൊലീസിനോട് തനിക്കറിയാവുന്നതെല്ലാം പറയുമെന്നും തിരൂർ സതീഷ് പറഞ്ഞു.
ബി.ജെ.പിക്കുവേണ്ടി മുഖ്യസാക്ഷിയായ ധർമരാജൻ ആറ് ചാക്കിലാണ് പണം കൊണ്ടുവന്നതെന്നാണ് സതീഷ് വെളിപ്പെടുത്തിയത്. ധർമ്മരാജനുമായി ബി.ജെ.പി നേതാക്കൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും മൊഴി നൽകിയിരുന്നു. അന്വേഷണ സംഘം തന്റെ വിശദമായ മൊഴി എടുത്തിട്ടില്ലെന്നും സതീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
Source link